മ​ഹാ​രാ​ഷ്ട്ര​യി​ല്‍ രാ​ഷ്ട്ര​പ​തി ഭ​ര​ണ​ത്തി​ന് ശി​പാ​ര്‍​ശ; ശി​വ​സേ​ന സു​പ്രീം​കോ​ട​തി​യി​ല്‍




മും​ബൈ/​ന്യൂ​ഡ​ല്‍​ഹി: രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി നി​ല​നി​ല്‍​ക്കു​ന്ന മ​ഹാ​രാ​ഷ്ട്ര​യി​ല്‍ രാ​ഷ്ട്ര​പ​തി ഭ​ര​ണ​ത്തി​ന് കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ല്‍ ധാ​ര​ണ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന അ​ടി​യ​ന്ത​ര​മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. പ്ര​ധാ​ന​മ​ന്ത്രി ബ്ര​സീ​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നു യാ​ത്ര​തി​രി​ക്കും മു​മ്ബാ​യി​രു​ന്നു മ​ന്ത്രി​സ​ഭാ യോ​ഗം ചേ​ര്‍​ന്ന​ത്. ബി​ജെ​പി എം​എ​ല്‍​എ​മാ​രെ എ​ന്‍​സി​പി അ​ധ്യ​ക്ഷ​ന്‍ ശ​ര​ദ് പ​വാ​ര്‍ ബ​ന്ധ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ അ​ടി​യ​ന്ത​ര നീ​ക്കം.

രാ​ഷ്ട്ര​പ​തി ഭ​ര​ണ​ത്തി​ന് ഗ​വ​ര്‍​ണ​ര്‍ ഭ​ഗ​ത് സിം​ഗ് കോ​ഷി​യാ​രി ശി​പാ​ര്‍​ശ ചെ​യ്തി​ട്ടി​ല്ലെ​ന്ന് ഗ​വ​ര്‍​ണ​റു​ടെ ഓ​ഫീ​സ് വി​ശ​ദീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യു​ടെ തീ​രു​മാ​നം എ​ത്തു​ന്ന​ത്. രാ​ഷ്ട്ര​പ​തി ഭ​ര​ണ​ത്തി​ന് ഗ​വ​ര്‍​ണ​ര്‍ ശി​പാ​ര്‍​ശ ചെ​യ്തെ​ന്നു സ്ഥി​രീ​ക​രി​ച്ച്‌ പ്ര​സാ​ര്‍ ഭാ​ര​തി​യും ദൂ​ര​ദ​ര്‍​ശ​നും ട്വീ​റ്റ് ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ രാ​ജ്ഭ​വ​ന്‍ വൃ​ത്ത​ങ്ങ​ള്‍ ഇ​തു സ്ഥി​രീ​ക​രി​ക്കാ​ന്‍ ത​യാ​റാ​യി​രു​ന്നി​ല്ല.

അ​തി​നി​ടെ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കാ​ന്‍ ഗ​വ​ര്‍​ണ​ര്‍ സാ​വ​കാ​ശം ന​ല്‍​കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച്‌ ശി​വ​സേ​ന സു​പ്രീം കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി. സ​ര്‍​ക്കാ​രു​ണ്ടാ​ക്കാ​ന്‍ സ​മ​യം നി​ഷേ​ധി​ച്ച​തി​നെ​തി​രെ​യാ​ണ് ഹ​ര്‍​ജി. സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​ര​ണ​ത്തി​ന് ബി​ജെ​പി​ക്ക് ഗ​വ​ര്‍​ണ​ര്‍ 48 മ​ണി​ക്കൂ​ര്‍ സാ​വ​കാ​ശം ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ ത​ങ്ങ​ള്‍​ക്ക് ഗ​വ​ര്‍​ണ​ര്‍ 24 മ​ണി​ക്കൂ​ര്‍ സ​മ​യം മാ​ത്ര​മാ​ണ് ന​ല്‍​കി​യെ​ന്ന പ​രാ​തി​യാ​ണ് ശി​വ​സേ​ന ഉ​യ​ര്‍​ത്തു​ന്ന​ത്. ശി​വ​സേ​ന നേ​താ​ക്ക​ളു​ടെ അ​ടി​യ​ന്ത​ര യോ​ഗം ശി​വ​സേ​ന വി​ളി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന് രാ​ത്രി എ​ട്ടി​ന​കം തീ​രു​മാ​നം എ​ടു​ക്കു​മെ​ന്ന് എ​ന്‍​സി​പി വ​ക്താ​വ് ന​വാ​ബ് മാ​ലി​ക്ക് അ​റി​യി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ര്‍​ച്ച​ക​ള്‍​ക്ക് പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ ശ​ര​ദ് പ​വാ​റി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ശി​വ​സേ​ന​യു​ടെ പി​ന്തു​ണ​യി​ല്ലാ​തെ സ​ര്‍​ക്കാ​രു​ണ്ടാ​ക്കാ​നാ​വി​ല്ല. ഇ​ക്കാ​ര്യം കോ​ണ്‍​ഗ്ര​സു​മാ​യി ച​ര്‍​ച്ച ചെ​യ്യു​മെ​ന്നും എ​ന്‍​പി​സി അ​റി​യി​ച്ചു.

കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ മ​ല്ലി​കാ​ര്‍​ജു​ന ഖാ​ര്‍​ഗെ, അ​ഹ​മ്മ​ദ് പ​ട്ടേ​ല്‍, കെ.​സി. വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​ര്‍ ഇ​ന്നു വൈ​കു​ന്നേ​രം ശ​ര​ദ് പ​വാ​റു​മാ​യി ച​ര്‍​ച്ച ന​ട​ത്തും. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ ശ​ര​ത് പ​വാ​റി​നെ ഫോ​ണി​ല്‍ വി​ളി​ച്ച്‌ സം​സാ​രി​ച്ചി​രു​ന്നു. മ​തേ​ത​ര​ത്വ​ത്തി​ന് കോ​ട്ടം വ​രു​ത്തു​ന്ന യാ​തൊ​രു നി​ര്‍​ദേ​ശ​ങ്ങ​ളും ഉ​ണ്ടാ​കി​ല്ലെ​ന്ന് ശി​വ​സേ​ന എ​ഴു​തി ന​ല്‍​ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നാ​ണ് സൂ​ച​ന. കോ​ണ്‍​ഗ്ര​സു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ ശേ​ഷം നി​ല​പാ​ട് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് എ​ന്‍​സി​പി അ​ധ്യ​ക്ഷ​ന്‍ ശ​ര​ദ് പ​വാ​ര്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, മു​ഖ്യ​മ​ന്ത്രി പ​ദം സം​ബ​ന്ധി​ച്ച്‌ ശി​വ​സേ​ന​യ്ക്കും എ​ന്‍​സി​പി​ക്കും ഇ​ട​യി​ല്‍ വ്യ​ക്ത​മാ​യ ധാ​ര​ണ ഉ​ണ്ടാ​യി​ട്ടി​ല്ല. ര​ണ്ട​ര​വ​ര്‍​ഷം വീ​തം മു​ഖ്യ​മ​ന്ത്രി​പ​ദം പ​ങ്കു​വ​യ്ക്ക​ണ​മെ​ന്ന് ഉ​പാ​ധി എ​ന്‍​സി​പി മു​ന്നോ​ട്ട് വെ​ച്ച​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍. കോ​ണ്‍​ഗ്ര​സ് പ്ര​തി​നി​ധി​ക​ളു​മാ​യു​ള്ള ച​ര്‍​ച്ച ക​ഴി​ഞ്ഞ ശേ​ഷ​മാ​യി​രി​ക്കും ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ന്തി​മ​തീ​രു​മാ​നം ഉ​ണ്ടാ​യേ​ക്കും.

എ​ന്‍​സി​പി​ക്ക് ഗ​വ​ര്‍​ണ​ര്‍ ന​ല്‍​കി​യി​രി​ക്കു​ന്ന സ​മ​യ​പ​രി​ധി ഇ​ന്ന് രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്. ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കു​ന്ന ക​ത്ത് ഹാ​ജ​രാ​ക്കാ​ന്‍ ശി​വ​സേ​ന​യ്ക്കു സാ​ധി​ക്കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് മൂ​ന്നാ​മ​ത്തെ വ​ലി​യ ക​ക്ഷി​യാ​യ എ​ന്‍​സി​പി​യെ വി​ളി​ച്ച​ത്.