മാനന്തവാടിയില്‍ പോത്തിന്റെ കുത്തേറ്റ് വൃദ്ധന് മരിച്ചു
മാനന്തവാടി: വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന വൃദ്ധന് മരണത്തിന് കീഴടങ്ങി. മാനന്തവാടി അഞ്ചാം മൈലില്‍ പൊന്നാണ്ടി ഇബ്രാഹിം (83) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു തരുവണ ആറാം മൈല്‍ മാനാഞ്ചിറ ഭാഗത്ത് വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തില്‍ ഇബ്രാഹിമടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റത്. ഇയാളുടെ കാലിനും തലക്കും സാരമായി പരിക്കേറ്റിരുന്നു. മാനന്തവാടി ജില്ലാശുപത്രിയില്‍ ചികിത്സയിലായിരുന്നു.


0 Comments