മരട്; അവശേഷിക്കുന്ന സാധനങ്ങള്‍ ഇന്നു കൂടി എടുക്കാം




കൊ​ച്ചി: സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ല്‍ പൊ​ളി​ച്ചു​മാ​റ്റു​ന്ന മ​ര​ടി​ലെ ഫ്ലാ​റ്റു​ക​ളി​ല്‍​നി​ന്ന് അ​വ​ശേ​ഷി​ക്കു​ന്ന വ​സ്തു​ക്ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും എ​ടു​ക്കാ​ന്‍ ബു​ധ​നാ​ഴ്ച അ​വ​സാ​ന അ​വ​സ​രം. ജ​സ്​​റ്റി​സ് പി.​ബാ​ല​കൃ​ഷ്ണ​ന്‍ സ​മി​തി​യാ​ണ് നേ​ര​ത്തേ പ്ര​ത്യേ​ക അ​പേ​ക്ഷ ന​ല്‍​കി​യ ഫ്ലാ​റ്റു​ട​മ​ക​ള്‍​ക്കും റെ​സി​ഡ​ന്‍​റ്​​സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍​ക്കും വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ള്‍ എ​ടു​ക്കാ​നാ​യി അ​വ​സ​രം ന​ല്‍​കി​യ​ത്.

നീ​ക്കാ​വു​ന്ന വ​സ്തു​ക്ക​ളാ​യ (മൂ​വ​ബ്​​ള്‍) ഫ​ര്‍​ണി​ച്ച​ര്‍, എ​യ​ര്‍​ക​ണ്ടീ​ഷ​ണ​ര്‍, വാ​ഷി​ങ് മെ​ഷീ​ന്‍, ഫാ​ന്‍, ലൈ​റ്റ് ഫി​റ്റി​ങ്, ടാ​പ്പു​ക​ള്‍, ബാ​ത്ത് റൂം, ​അ​ടു​ക്ക​ള ക​ബോ​ര്‍​ഡു​ക​ള്‍, പു​സ്ത​ക​ങ്ങ​ള്‍, ത​യ്യ​ല്‍ മെ​ഷീ​ന്‍, ട്രെ​ഡ് മി​ല്‍, തു​ട​ങ്ങി​യ​വ​യാ​ണ് എ​ടു​ക്കാ​നാ​വു​ക. അ​സോ. ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പൊ​തു ട്രാ​ന്‍​സ്ഫോ​ര്‍​മ​ര്‍, ഫ​യ​ര്‍ ഹോ​സ്, പൈ​പ്പ്, ജ​ന​റേ​റ്റ​റും ക​ണ്‍​ട്രോ​ള്‍ പാ​ന​ലും, സോ​ഫ, എ.​സി, സി.​സി.​ടി.​വി ഉ​പ​ക​ര​ണ​ങ്ങ​ള്‍, ജിം ​യൂ​നി​റ്റ്, കം​പ്യൂ​ട്ട​ര്‍, ഫ​ര്‍​ണി​ച്ച​റു​ക​ള്‍, ലി​ഫ്റ്റ് ആ​ക്സ​സ​റീ​സ്, കേ​ബ്ള്‍, തു​ട​ങ്ങി​യ​വ​യും നീ​ക്കം ചെ​യ്യാം.

എ​ന്നാ​ല്‍, വാ​തി​ല്‍, ജ​ന​ല്‍, ഗ്ലാ​സ്, ഇ​രു​മ്ബു ക​മ്ബി, സ്​​റ്റീ​ല്‍ ബാ​ര്‍, കെ​ട്ടി​ടം ഉ​റ​പ്പി​ക്കാ​നാ​യി സ്ഥാ​പി​ച്ച വ​സ്തു​ക്ക​ള്‍, ഇ​ഷ്​​ടി​ക തു​ട​ങ്ങി വീ​ണ്ടെ​ടു​ക്കാ​വു​ന്ന​വ (സാ​ല്‍​വേ​ജ​ബ്ള്‍) നീ​ക്കം ചെ​യ്യാ​ന​നു​മ​തി​യി​ല്ല. മ​ര​ട് ന​ഗ​ര​സ​ഭ​യു​ടെ ക​രാ​ര്‍ പ്ര​കാ​രം ഇ​വ പൊ​ളി​ച്ചു​മാ​റ്റു​ന്ന ക​മ്ബ​നി​ക​ള്‍​ക്ക് അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്.

ഇ​തോ​ടൊ​പ്പം ചൊ​വ്വാ​ഴ്ച ന​ട​ന്ന സി​റ്റി​ങി​ല്‍ ഏ​ഴു പേ​ര്‍​ക്കു കൂ​ടി ന​ഷ്​​ട​പ​രി​ഹാ​ര​ത്തു​ക​യാ​യി 25 ല​ക്ഷം രൂ​പ ശി​പാ​ര്‍​ശ െച​യ്തു. അ​തി​നി​ടെ ഫ്ലാ​റ്റു​ക​ള്‍ പൊ​ളി​ക്കു​ന്ന​തി​നു​ള്ള സ്ഫോ​ട​ക വ​സ്തു​ക്ക​ള്‍ നി​റ​ക്കു​ന്ന​തി​നു​ള്ള കു​ഴി​ക​ള്‍ നി​ര്‍​മി​ച്ചു​തു​ട​ങ്ങി. ജെ​യി​ന്‍ കോ​റ​ല്‍ കേ​വി​ലെ പാ​ര്‍​ക്കി​ങ് ഏ​രി​യ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ഇ​ടി​ച്ചു​നി​ര​ത്തി.