സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ സയന്‍സ് സ്റ്റില്‍ മോഡലില്‍ എ ഗ്രേഡും നാലാം സ്ഥാനവും നേടി സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ

അങ്ങാടിക്കടവ്: സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ സയന്‍സ് സ്റ്റില്‍ മോഡലില്‍ എ ഗ്രേഡും നാലാം സ്ഥാനവും നേടിയ സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അജയ് മാത്യു, അതുല്‍ ജോര്‍ജ് എന്നിവരെ മാനേജ്‌മെന്റും പിടിഎയും അനുമോദിച്ചു. മാനേജര്‍ ഫാ.തോമസ് ആമക്കാട്ട് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കെ.ജെ.ഫ്രാന്‍സീസ് അധ്യക്ഷത വഹിച്ചു. ലിന്‍സി പി.സാം, സ്റ്റാഫ് സെക്രട്ടറി ഫാ. സജി തോമസ്, ഉഷ അലക്‌സ്, കെ.സി.മിനിമോള്‍ എന്നിവര്‍ പ്രസംഗിച്ചു.