
കുറ്റിപ്പുറം: ദേശീയപാതയിലെ കുറ്റിപ്പുറം പാലത്തില്‍ ഇന്ന് രാത്രി മുതല്‍ ഗതാഗതം നിരോധിക്കും. രാത്രി ഒന്‍പത് മുതല്‍ രാവിലെ ആറ് വരെ എട്ട് ദിവസത്തേക്കാണ് ഗതാഗത നിരോധനം.
ഉപരിതലത്തിലെ അറ്റകുറ്റപ്പണിക്കായി അടയ്ക്കുന്നതിനാലാണ് ഗതാഗത നിരോധനം. കാല്‍നടയായി മാത്രമേ പാലം കടക്കാനാവൂ.
കോഴിക്കോട് ഭാഗത്തു നിന്ന് തൃശ്ശൂര്‍ ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ പുത്തനത്താണിയില്‍ നിന്ന് പട്ടര്‍നടക്കാവ് - തിരുനാവായ- ബിപി അങ്ങാടി- ചമ്രവട്ടം വഴിയോ വളാഞ്ചേരിയില്‍ നിന്ന് കൊപ്പം പട്ടാമ്ബി പെരുമ്ബിലാവ് വഴിയോ പോകണം. തൃശ്ശൂരില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്നവര്‍ എടപ്പാളില്‍ നിന്നോ നടുവട്ടത്തു നിന്നോ തിരിഞ്ഞ് പൊന്നാനി - ചമ്രവട്ടം വഴിയും പോകണം.

0 Comments