ഉത്തര മലബാർ കർഷക പ്രക്ഷേപം : കോർണ്ണർ യോഗം നടന്നു




മടപ്പുരച്ചാൽ : തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന ഉത്തര മലബാർ കർഷക പ്രക്ഷോപത്തിന് ഐക്യദാർഡ്യം പ്രാഖ്യാപിച്ചു കൊണ്ട് മoപ്പുരച്ചാൽ ടൗണിൽ  കോർണ്ണർ യോഗം നടന്നു .
കണിച്ചാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്റ്റാനി എടത്താഴെ ഉദ്ഘാടനം ചെയ്തു .
കെ.സി.വൈ.എം തലശ്ശേരി അതിരൂപത ജനറൽ സെക്രട്ടറി വിപിൻ ജോസഫ്  മാറുകാട്ടുകുന്നേൽ മുഖ്യ പ്രഭാഷണം നടത്തി , മലബാർ പ്രദേശത്തെ കർഷകരുടെ അവകാശവും സ്വാതന്ത്രവും സംരക്ഷിക്കാൻ ക്രൈസ്തവ യുവജനങ്ങൾ പ്രക്ഷോപത്തിന് നേതൃത്വം നൽകുമെന്ന് അദ്ദേഹം പറഞ്ഞു .
കെ.സി.വൈ.എം മേഖല സെക്രട്ടറി ആൽബിൻ പേക്കമറ്റത്തിൽ , ഇടവക കോർഡിനേറ്റർ ജിജോ ഒ.സി
 ഫാ: ജെയിംസ്  ഒ.എഫ്.എം , ജോൺ കൊട്ടുപ്പള്ളി എന്നിവർ പ്രസംഗിച്ചു .
സർക്കാരും  അധികാരികളും കർഷകരുടെ പ്രശ്നങ്ങളിൽ ഉടൻ ഇടപെട്ടില്ലെങ്കിൽ  വമ്പിച്ച പ്രക്ഷോപ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന്  യോഗം പറഞ്ഞു .