നാഷണല്‍ പെര്‍മിറ്റ് ലോറികള്‍ കൂട്ടിയിടിച്ച് അപകടം
കണ്ണൂര്‍: നാഷണല്‍ പെര്‍മിറ്റ് ലോറികള്‍ കൂട്ടിയിടിച്ച് അപകടം . ശനിയാഴ്ച രാത്രി 12 മണിയോടെ ചാല ജംങ്ഷനില്‍ വെച്ചായിരുന്നു സംഭവം . അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റട്ടില്ല . പൂണെയിലേക്ക് പോകുന്ന ലോറിയും കണ്ണൂര്‍ ഭാഗത്ത് നിന്ന് മലപ്പുറത്തേക്ക് പോകുന്ന ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു .
പൂണെയിലേക്ക് പോകുന്ന ലോറി പാര്‍ക്ക് ചെയ്യുന്നതിനായി യു ടേണ്‍ എടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത് . ഇടിയുടെ ആഘാതത്തില്‍ മലപ്പുറത്തേക്ക് പോകുന്ന ലോറിയുടെ ഇന്ധന ടാങ്ക് പൊട്ടി ഡീസല്‍ റോഡില്‍ പരന്നൊഴുകി. തുടര്‍ന്ന് കണ്ണൂരില്‍ നിന്ന് അഗ്നിരക്ഷാസേനാംഗങ്ങളെത്തി റോഡിലെ ഡീസല്‍ കഴുകി കളഞ്ഞു


0 Comments