ഫാ:ഗീവര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പയുടെ എട്ടാമത് ചരമ വാര്‍ഷിക ദിനാചരണം നടത്തി




കുടിയേറ്റ ജനതയുടെ ആത്മീയ ആചാര്യനായിരുന്ന ഫാ ഗീവര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പയുടെ 8ാമത് ചരമ വാര്‍ഷിക ദിനാചരണം കേളകം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ നടന്നു.ദിനാചരണത്തോടനുബന്ധിച്ച് നടന്ന കുര്‍ബാനയ്ക്ക് ഫാ സാംസണ്‍ എം സൈമണ്‍ നേതൃത്വം നല്‍കി.ഫാ ഷിബു,ഫാ ജെസ്റ്റിന്‍,ഫാ ജൈസണ്‍ തുടങ്ങിയവര്‍ സഹകാര്‍മികരായി.തുടര്‍ന്ന് നടന്ന അനുസ്മരണ സമ്മേളനം വൈസ് പ്രസിഡന്റ് രാജന്‍ അടുക്കോലില്‍ ഉദ്ഘാടനം ചെയ്തു.സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ തങ്കമ്മ സ്‌കറിയ,സഭ മാനേജിംഗ് കമ്മറ്റി അംഗം ജില്‍സ് വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു