ക്ലീന്‍ ബാവലി ഗ്രീന്‍ മലയോരം പദ്ധതി: കൊട്ടിയൂർ ബാവലിപ്പുഴയിൽ പരിസ്ഥിതി സ്നേഹികളുടെ പുഴയ റിവ് യാത്ര
കൊട്ടിയൂര്‍:ഹരിത കേരള മിഷന്റെയും ഡിവൈഎഫ്‌ഐയുടെയും സംയുക്തഭിമുഖ്യത്തില്‍ വിവിധ പരിസ്ഥിതി സംഘടനകളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നടത്തുന്ന ക്ലീന്‍ ബാവലി ഗ്രീന്‍ മലയോരം പദ്ധതിയുടെ ഭാഗമായി കൊട്ടിയൂര്‍ പഞ്ചായത്ത് തല പുഴനടത്തം സംഘടിപ്പിച്ചു. ഇരട്ടത്തോടില്‍ നിന്നും ആരംഭിച്ച പുഴ നടത്തം റിട്ടയേര്‍ഡ് ഫോറസ്റ്റര്‍ കുര്യാച്ചന്‍ ഉദ്ഘാടനം ചെയ്തു. പിഎസ് ശിവദാസന്‍ അധ്യക്ഷനായി. പി.എം രമണന്‍. ജോയല്‍ ജോബ്, മഞ്ജുഷ, മോഹനന്‍ കൊട്ടിയൂര്‍, ബ്രിജേഷ് മാസ്റ്റര്‍, സുനീഷ് മാസ്റ്റര്‍, വി ജെ അഗസ്റ്റിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളായ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയാണ് പുഴ നടത്തം നടത്തിയത്.


0 Comments