രജത ഭവനം താക്കോൽ ദാനം നടത്തി




പാല ഗവ.ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ  നേതൃത്വത്തിൽ നിർമ്മിച്ച സ്നേഹ വീടിന്റെ താക്കോൽ ദാന കർമ്മവും  കേരള നിയമസഭാ സ്പീക്കർ .പി. ശ്രീരാമകൃഷ്ണൻ നിർവ്വഹിച്ചു. പഠനത്തോടപ്പം സാമൂഹ്യ സേവനത്തിലും ഏർപ്പെട്ട് മാതൃകാ പൗരന്മാരായി മാറണമെന്നും അവശത അനുഭവിക്കുന്നവർക്ക് ഒരു കൈത്താങ്ങായി തീരണമെന്നും അദ്ദേഹം വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു. ചടങ്ങിൽ പേരാവൂർ  അഡ്വ. സണ്ണി ജോസഫ്  എം എൽ . എഅദ്ധ്യക്ഷത വഹിച്ചു. പാലയിലെ ഭിന്നശേഷിക്കാരനായ യുവാവിനാണ് വീട് നിർമ്മിച്ച് നല്കിയത്. അന്താരാഷ്ട്ര സ്കൂൾ പദ്ധതിയിൽ ഉൾപ്പെട്ട പാല സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് നിരവധി സാമൂഹ്യ സേവന പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഈ യൂണിറ്റിന് നിരവധി ദേശീയ സംസ്ഥാന അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ചടങ്ങിൽ ഭവന നിർമ്മാണ കമ്മിറ്റി ചെയർമാനും മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ . ബാബുജോസഫ് സ്വാഗതവും കൺവീനർ വി.വി. വിനോദ് നന്ദിയും പറഞ്ഞു. പ്രിൻസിപ്പാൾ എം.വനജാക്ഷി റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ പ്രോഗ്രാം ഓഫീസർ കെ.ഷിജു പദ്ധതി വിശദീകരിച്ചു. ആശംസകൾ അർപ്പിച്ച് കൊണ്ട് പോരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.പ്രസന്ന, ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.വി. റഷീദ്, എം.വിനീത, മിനി ചന്ദ്രൻ , കെ.സജീവൻ എന്നിവരും കെ. മനോജ് കുമാർ, ശ്രീധരൻ കൈതപ്രം , കെ.ആർ. വിനോദിനി, കെ. ഹരീന്ദ്രൻ, വി.രാജു, എം.ബിജു, എം.വി.ഗിരീഷ്, ഒ.ഹംസ, സി.കെ.ചന്ദ്രൻ , പി.രവീന്ദ്രൻ, വി.ബി.രാജലക്ഷ്മി, അബ്ദുൾ അസീസ്, വി.എസ്.വിനോദ് , എ.കെ. ഹസ്സൻ, സി.എം. അബ്ദുൾ ഗഫൂർ,ജാസിർ തന്തോറ, സുഹൈൽ പൊയിലൻ, അജ്സൽ കെ.ആർ, അലൻ കെ അഗസ്റ്റ്യൻ, സായന്ത് റെജി ഫിലിപ്പ് എന്നിവർ സംസാരിച്ചു. സാബു ജോസഫ്, പി. മീര. എന്നിവർ ചടങ്ങ് നിയന്ത്രിച്ചു. പായസ ദാനവും ഉണ്ടായിരുന്നു.