സംസ്ഥാന സ്‌കൂള്‍ കലോത്സവം: കോഴിക്കോടും കണ്ണൂരും ഒപ്പത്തിനൊപ്പം
കാഞ്ഞങ്ങാട്: പ്രധാന മത്സരങ്ങളുടെ ഫലങ്ങൾ വന്നുകൊണ്ടിരിക്കേ സ്വർണക്കപ്പിൽ മുത്തമിടാൻ മത്സരം മുറുകുന്നു. അവസാന കണക്കുകൾ പ്രകാരം 677 പോയിന്റുമായി കോഴിക്കോടും കണ്ണൂരും ഒപ്പത്തിനൊപ്പമാണ്.
ഗ്ലാമർ മത്സരയിനങ്ങളായ ഭരതനാട്യം, കുച്ചുപ്പുടി, കേരളനടനം, ഒപ്പന, മാർഗം കളി തുടങ്ങിയവയൊക്കെ മൂന്നാം ദിവസമായ ശനിയാഴ്ചയാണ്. ഈ ഫലങ്ങൾ കാത്തിരിക്കുകയാണ് എല്ലാ ജില്ലക്കാരും.
മൂന്നാം സ്ഥാനത്ത് 670 പോയിന്റുമായി പാലക്കാടുണ്ട്. 664 പോയിന്റുമായി തൃശ്ശൂരും 645 പോയിന്റുമായി മലപ്പുറവും തൊട്ടുപിന്നാലെയുണ്ട്


0 Comments