അടക്കാത്തോട് മുഹിയുദ്ധീന്‍ ജുമാമസജിദ് അങ്കണത്തില്‍ നബിദിനാഘോഷം
അടക്കാത്തോട് മുഹിയുദ്ധീന്‍ ജുമാമസജിദ് അങ്കണത്തില്‍ നബിദിനാഘോഷം നവംബര്‍ 8, 9,10 തീയതികളിൽ നടക്കും.അടക്കാത്തോട് മുഹിയുദ്ധീന്‍ ജുമാമസജിദ് അങ്കണത്തില്‍ മര്‍ഹൂം ശംസുല്‍ ഉലമ നഗറില്‍ നവംബര്‍ 8 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് മത പ്രസംഗം മൂസ മൗലവി വയനാട് പരിഹാരം പ്രവാചകനിലൂടെ എന്ന വിഷയത്തെകുറിച്ചു സംസാരിക്കും . 9 ന് ശനിയാഴ്ച വൈകുന്നേരം 7.00 ന് വി.ടി.എം കുട്ടി അല്‍ ഖാസിമി (ഖത്തീബ് എം ജെ എം , അടക്കാത്തോട്) മതപ്രസംഗം നടത്തും . നവംബര്‍ 10 ഞായറാഴ്ച രാവിലെ 8.00 മണിക്ക് പതാക ഉയര്‍ത്തല്‍, നബിദിന റാലി,
11 മണിക്ക് മൗലിദ് പാരായണം 12 മണിക്ക് അന്നദാനവും വൈകുന്നേരം 6.30 ന് പൊതുസമ്മേളനവും നടക്കുമെന്ന് നബിദിനാഘോഷ കമ്മറ്റി അറിയിച്ചു.


0 Comments