കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്കുള്ളറിവോൾവിംഗ് ഫണ്ട്  വിതരണ ഉൽഘാടനം ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിജി നടപറമ്പിൽ നിർവ്വഹിച്ചു


ആറളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ൻ്റെ കീഴിൽ പ്രവർത്തിക്കുന്ന 17 ST അയൽക്കൂട്ടങ്ങൾക്കുള്ളറിവോൾവിംഗ് ഫണ്ട് വിതരണ ഉൽഘാടനം ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിജി നടപറമ്പിൽ നിർവ്വഹിച്ചു .ചടങ്ങിൽ വൈസ് പ്രസിഡണ്ട് കെ. വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ജോഷി പാലമറ്റം, ഡോ: ത്രേസ്യാമ്മകൊങ്ങോല, CDS ചെയർപേഴസൺ സിൽവി ജോർജ്, സ്പെഷ്യൽ ADS കോർഡിനേറ്റർ നോബിൻ, ശ്രീജ രവി എന്നിവർ സംസാരിച്ചു.