കൊട്ടിയൂര്‍: തലക്കാണി ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി സുമേഷ് നിര്‍വഹിച്ചു.





പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച ഒരു കോടി രൂപ ചിലവഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരന്‍ അധ്യക്ഷയായിരുന്നു.. വൈസ് പ്രസിഡണ്ട് റോയി നമ്പുടാകം, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ പി തങ്കപ്പന്‍ മാസ്റ്റര്‍,  പിടിഎ പ്രസിഡണ്ട് ജോഷി കൊട്ടാരത്തില്‍,  സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഷാജി ജോണ്‍, എസ്.ആര്‍.ജി കണ്‍വീനര്‍ എം.കെ പുഷ്പ എന്നിവര്‍ സംബന്ധിച്ചു. 8 ക്ലാസ് റൂമുകളോടെ രണ്ടു നിലകളിലായാണ് കെട്ടിടം നിർമ്മിക്കുന്നത്..