കേരള വികസനത്തിന് ജപ്പാന്റെ സാധ്യതകള്‍ ആരാഞ്ഞു ; ജാപ്പനീസ് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി
തിരുവനന്തപുരം ; ജപ്പാനും കേരളവും തമ്മിലുള്ള വികസന സഹകരണത്തിനുള്ള സാധ്യതകള്‍ ആരാഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ ജാപ്പനീസ് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. പ്രാദേശിക പുനരുജ്ജീവനവകുപ്പ് സഹമന്ത്രി സീഗോ കിതാമുരയുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ വാര്‍ധക്യം, ജനസംഖ്യാപരമായ മാറ്റങ്ങള്‍, നഗരവല്‍ക്കരണം, ദുരന്തനിവാരണം എന്നിവയില്‍ ജപ്പാനും കേരളവും നേരിടുന്ന പൊതു പ്രശ്നങ്ങള്‍ ചര്‍ച്ചയായി. ഗ്രാമീണ പുനരുജ്ജീവനത്തിനുള്ള ജപ്പാന്റെ പഞ്ചവത്സര തന്ത്രം കിതാമുര വിശദമാക്കി. ഗ്രാമീണ ജപ്പാനില്‍ ഉയര്‍ന്ന നിലവാരമുള്ള സര്‍വകലാശാലാ വിദ്യാഭ്യാസവും ജോലിയും സൃഷ്ടിക്കുക, സര്‍ക്കാര്‍, -സ്വകാര്യ സംഘടനകളുടെ ആസ്ഥാനം ഗ്രാമപ്രദേശങ്ങളിലേക്ക് മാറ്റുക എന്നിവ തന്ത്രത്തിന്റെ ഭാഗമാണ്. പ്രാദേശിക പുനരുജ്ജീവന ശ്രമത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സബ്സിഡിയുമുണ്ട്.
പിന്നീട് സാമ്ബത്തിക- വാണിജ്യ- വ്യവസായമന്ത്രി ഹിഡെകി മക്കിഹാരയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. കേരളത്തില്‍ ജപ്പാന്‍ എക്സ്റ്റേണല്‍ ട്രേഡ് ഓര്‍ഗനൈസേഷന്‍ (ജെട്രോ) ഓഫീസ് സ്ഥാപിക്കണമെന്ന് മക്കിഹാരയോട് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ജനുവരി ഒമ്ബതിനും പത്തിനും കൊച്ചിയില്‍ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിലേക്ക് (അസെന്‍ഡ് 2020) മക്കിഹാരയെയും ജപ്പാന്‍ സര്‍ക്കാരിന്റെ സാമ്ബത്തിക -വാണിജ്യ- വ്യവസായമന്ത്രാലയത്തെയും ക്ഷണിച്ചു.


0 Comments