ഭിന്നശേഷിയുള്ളവർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ വിതരണം ചെയ്തു,







പേരാവൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ വാർഷിക പദ്ധതി 2019-20പ്രകാരം ഭിന്നശേഷിയുള്ളവർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ വിതരണം ചെയ്തു, ബ്ലോക്ക്‌ പഞ്ചായത്തിൽ വച്ചു നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ്‌ ടി. പ്രസന്ന ഗുണഭോക്താക്കൾക്ക്  താക്കോൽ കൈമാറി  ഉദ്ഘടനം ചെയ്തു.
 വൈസ് പ്രസിഡൻറ് അഡ്വ: വി. ഷാജി  അധ്യക്ഷനായി,ബിജി തങ്കപ്പൻ,  വികസനപദ്ധതി ഓഫീസർ പദ്ധതി വിശദീകരണം നടത്തി,  , കൊട്ടിയൂ പഞ്ചായത്ത്‌ പ്രസിഡന്റ്‌ .ഇന്ദിര ശ്രീധരൻ, വിവിധ ബ്ലോക്ക്‌ മെമ്പർമാർ  ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ഐ സി ഡി എസ് ഉദ്യോഗസ്ഥർ, ബ്ലോക്ക്‌ ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു .