പേരാവൂര്‍ തുണ്ടിയില്‍  കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപനം ഡിസിസി അംഗം സണ്ണി സിറിയക് നിര്‍വഹിച്ചു





പേരാവൂര്‍:തുണ്ടിയില്‍  കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപനം ഡിസിസി അംഗം സണ്ണി സിറിയക് നിര്‍വഹിച്ചു. മണ്ഡലം പ്രസിഡണ്ട് രാജീവന്‍ കളത്തില്‍ അധ്യക്ഷനായി. ഡിസിസി സെക്രട്ടറിമാരായ പി സി രാമകൃഷ്ണന്‍, പൊയ്യില്‍ മുഹമ്മദ്, പഞ്ചായത്തംഗങ്ങളായ ജോണ്‍സണ്‍ ജോസഫ് ജൂബിലി ചാക്കോ, ബിന്ദു സോമന്‍, ഡാര്‍ലി ടോമി, കോണ്‍ഗ്രസ് നേതാക്കളായ സുധീപ് ജയിംസ്, സുഭാഷ് മാസ്റ്റര്‍ അരിപ്പയില്‍ മജീദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.