ബഷീറിന്റെ മരണത്തിന് കാരണം ശ്രീറാമിന്റെ അശ്രദ്ധ ഡ്രൈവിംഗ്, മദ്യപിച്ചിരുന്നോയെന്ന് അറിയില്ല: എ.കെ ശശീന്ദ്രന്
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിന്റെ മരണത്തിന് കാരണമായത് ശ്രീറാം വെങ്കിട്ടരാമന്റെ അശ്രദ്ധമായ ഡ്രൈവിംഗ് ആണെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്. എന്നാല്‍ ശ്രീറാം മദ്യപിച്ചിരുന്നോയെന്ന കാര്യം മന്ത്രി പറഞ്ഞില്ല. നിയമസഭയില്‍ പി.കെ ബഷീര്‍ എംഎല്‍എയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ശ്രീറാം അശ്രദ്ധയോടെയും ഉദാസീനതയോടെയും വാഹനമോടിച്ചതാണ് അപകടകാരണമെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. എന്നാല്‍ ശ്രീറാം മദ്യപിച്ചിരുന്നോ എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ലെന്നും മന്ത്രി പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ശ്രീറാമിന്റെയും വഫ ഫിറോസിന്റെയും ലൈസന്‍സ് റദ്ദാക്കിയതായും മന്ത്രി സഭയെ അറിയിച്ചു. അപകട സമയത്ത് ശ്രീറാമിനൊപ്പം സുഹൃത്ത് വഫയും ഉണ്ടായിരുന്നു. വാഹനം ഓടിച്ചത് വഫയായിരുന്നെന്നാണ് ശ്രീറാം മൊഴിനല്‍കിയത്. എന്നാല്‍ ഇത് കളവാണെന്ന് പിന്നീട് തെളിഞ്ഞു.


0 Comments