ജോൺസൺ ജെ ഓടയ്ക്കൽ അനുസ്മരണം സംഘടിപ്പിച്ചു.
പയ്യാവൂർ: KCYM തലശ്ശേരി അതിരൂപത പ്രഥമ പ്രസിഡന്റ് ജോൺസൺ ജെ ഓടയ്ക്കൽ അനുസ്മരണവും പുഷ്പാർച്ചനയും ചുണ്ടപ്പറമ്പ് സെന്റ് ആന്റണീസ് ചർച്ചിൽ വച്ച് നടത്തപ്പെട്ടു. കാലഘട്ടത്തിനപ്പുറം ഉയർന്ന് നില്ക്കുന്ന യുവജന ശബ്ദമാണ് ജോൺ ജെ ഓടയ്ക്കലിന്റേതെന്ന് KCYM തലശ്ശേരി അതിരൂപത പ്രഥമ ഡയറക്ടർ ഫാ.ജോസഫ് മഞ്ചപ്പള്ളിൽ അനുസ്മരിച്ചു. പൈസക്കരി ഫൊറോന ഡയറക്ടർ ഫാ.ജോർജ്ജ് തെക്കുന്നുംപുറം ,പ്രസിഡന്റ് സിജോ കണ്ണേഴത്ത്, മുൻ രൂപതാ പ്രസിഡന്റുമാരായ മനോജ് എം. കണ്ടത്തിൽ ,ജോജി വട്ടോളി, ഷിജോ നിലയ്ക്കപ്പള്ളിൽ, അതിരൂപത ആനിമേറ്റർ ജോമോൻ കരിനാട്ട്, അതിരൂപത സെക്രട്ടറി ജോയൽ ജോസഫ് തൊട്ടിയിൽ ,അരുൾ, ക്രിസ്റ്റോ എന്നിവർ നേതൃത്വം നല്കി.


0 Comments