കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിനുള്ള പ്രശസ്തിപത്രവും ഫലകവും കൊട്ടിയൂർ പഞ്ചായത്ത് ഭരണസമിതി ഏറ്റുവാങ്ങി.










കേന്ദ്ര സർക്കാർ ആരോഗ്യമേഖലയിൽ നടപ്പിലാക്കിയ നാഷണൽ ക്വാളിറ്റി അക്രെഡിറ്റേഷൻ സ്റ്റാൻഡേർഡ് പരിശോധനയിൽ വിജയിച്ച കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിനുള്ള പ്രശസ്തിപത്രവും ഫലകവും കൊട്ടിയൂർ പഞ്ചായത്ത് ഭരണസമിതി ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറാണ് അവാർഡുകൾ വിതരണം ചെയ്തത്.
 സർക്കാർ ആശുപത്രികളിലെ സൗകര്യങ്ങളും സേവനങ്ങളും വിലയിരുത്തി ഇവയ്ക്ക് മാർക്ക് നിശ്ചയിച്ച് മികച്ച മാർക്ക് നേടിയ ആശുപത്രികളെയാണ്‌ അവാർഡിനായി തിരഞ്ഞെടുക്കുന്നത്. ലാബ്, ജനറൽ അഡ്മിനിസ്ട്രേഷൻ, ഒ.പി ഡിപ്പാർട്ട്മെന്റ്, നാഷണൽ ഹെൽത്ത് പ്രോഗ്രാം എന്നീ നാല് വിഭാഗങ്ങളിലായിത്തിരിച്ചാണ് മാർക്ക് നിർണയിക്കുന്നത്. ഇങ്ങനെ തിരഞ്ഞെടുക്കുന്ന ആശുപത്രികൾക്ക് 2 ലക്ഷം രൂപ വീതം അടുത്ത 3 വർഷം വരെ ലഭിക്കും. കണ്ണൂർ ജില്ലയിൽ 12 ആശുപത്രികൾക്കാണ് ഈ അവാർഡ് ലഭിച്ചിട്ടുള്ളത്. കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ച കേന്ദ്ര സർക്കാരിന്റെ കായകല്പം അവാർഡും സംസ്ഥാന സർക്കാരിന്റെ kash അവാർഡും ചടങ്ങിൽ ആരോഗ്യമന്ത്രി വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരന്റെയും മെഡിക്കൽ ഓഫീസർ ഡോക്ടർ ഉമർ സുഫിയൻ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്ത്  ഭരണസമിതി അംഗങ്ങളും ആരോഗ്യവകുപ്പ് അധികൃതരും ചേർന്നാണ് അവാർഡ് ഏറ്റുവാങ്ങിയത്.ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ തോമസ് ആമക്കാട്ട്, ചെയർപേഴ്സൺമാരായ വത്സ ധനേന്ദ്രൻ, സിസിലി കണ്ണന്താനം, പഞ്ചായത്തംഗങ്ങളായ എം.വി  ചാക്കോ, ജോർജ്  തുമ്പൻതുരുത്തിയിൽ , മിനി പൊട്ടങ്കൽ,  ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ ഡോ. സരുൺ, അഖില, സൈനുദ്ധീൻ, ഹാഷിം  സന്നിഹിതരായിരുന്നു