1000 ചതുരശ്രമീറ്റര്‍ വരെയുള്ള കെട്ടിടത്തിന് അഗ്നിരക്ഷാസേനയുടെ അനുമതി വേണ്ട




പുതുതായി നിര്‍മിക്കുന്ന കെട്ടിടം 1000 ചതുരശ്രമീറ്റര്‍ വരെയുള്ളതാണെങ്കില്‍ അഗ്നിരക്ഷാസേനയുടെ എതിര്‍പ്പില്ലാരേഖ ആവശ്യമില്ല. പുതിയ കെട്ടിട നിര്‍മാണച്ചട്ടത്തിലാണ് ഈ മാറ്റം.

അഗ്നിരക്ഷാ സംവിധാനമുണ്ടെന്ന് തദ്ദേശ ഭരണകൂടം ഉറപ്പുവരുത്തിയാല്‍ മതി. വ്യവസായ സ്ഥാപന കെട്ടിടങ്ങളുടെ മുന്‍ഭാഗത്ത് റോഡില്‍നിന്ന് മൂന്നുമീറ്റര്‍ ഒഴിച്ചിടണം. മറ്റു ഭാഗങ്ങളിലും മൂന്നുമീറ്റര്‍ വിടണമെന്നത് രണ്ടുമീറ്ററായി കുറച്ചു. പഞ്ചായത്തുകളില്‍ വിജ്ഞാപനം ചെയ്യാത്ത ആറു മീറ്ററില്‍താഴെ വീതിയുള്ള റോഡുകള്‍ക്കരികിലെ വീടുകള്‍ക്ക് മൂന്നുമീറ്ററിനുപകരം രണ്ടുമീറ്റര്‍ വിട്ടാല്‍മതി.

കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള കാലാവധി മൂന്നുതവണയായി ഒമ്ബതുവര്‍ഷമായിരുന്നത് രണ്ടുതവണയായി 10 വര്‍ഷമാക്കി. അതായത്, ഒരിക്കല്‍ കിട്ടിയ പെര്‍മിറ്റിന് അഞ്ചുവര്‍ഷം കാലാവധിയുണ്ടാകും.