കാരായി രാജനും കാരായി ചന്ദ്രശേഖരനും നീതി വേണം; തലശ്ശേരിയില്‍ ജനകീയ കൂട്ടായ്മയില്‍ പ്രതിഷേധം



കാരായി രാജനും കാരായി ചന്ദ്രശേഖരനും നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തലശ്ശേരിയില്‍ ജനതയുടെ കൂട്ടായ്മ.പ്രതിഷേധ ജ്വാല തെളിച്ചായിരുന്നു നീതി നിഷേധത്തിന് എതിരായ ജനകീയ പ്രതിഷേധം.സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ജ്വാല കൊളുത്തി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.

നാട് സ്‌നേഹിക്കുന്ന ജനനേതാക്കളെ ചെയ്യാത്ത കുറ്റത്തിന് നാട് കടത്തിയ നീതി നിഷേധത്തിന് എതിരെയായിരുന്നു ജനകീയ കൂട്ടായ്മ.കാരായി രാജനും ചന്ദ്രശേഖരനും നേരെ നടക്കുന്ന സമാനതകളില്ലാത്ത മനുഷ്യാവകാശ ലംഘനം ഏഴര വര്‍ഷം പിന്നിടുന്ന ഘട്ടത്തില്‍ നീതി തേടിയാണ് തലശ്ശേരിയിലെ ജനത ജ്വാല തെളിച്ചത്. കാരായി രാജന്റേയും ചന്ദ്രശേഖരന്റെയും കാര്യത്തില്‍ എല്ലാ മനുഷ്യാവകാശങ്ങളും ലംഘിക്കപ്പെട്ടിരിക്കുകയാണെന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു.
സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍, പി ശശി, എം സി പവിത്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.