ആറളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴ്പ്പള്ളിയിൽ സായാഹ്ന ധർണ
കീഴ്പ്പള്ളി; കീഴ്പ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ അധികൃതരുടെ അനാസ്ഥ് യിലും ഡോക്ടർമാർ ഇല്ലാത്തതിലും അവിടെ കിടത്തി ചികിത്സ തുടങ്ങാത്തതീലും പ്രതിഷേധിച്ചുകൊണ്ട് ആറളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 14ന് കീഴ്പ്പള്ളി യിൽ സായാഹ്ന ധർണ നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേരി ധർണ്ണ ഉദ്ഘാടനം ചെയ്യുമെന്നും ആറളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി പിസി സോണി പറഞ്ഞു..
നാലായിരത്തോളം ആദിവാസി കുടുംബങ്ങൾ ഉള്ള ആറളം ഫാമിൽ കഴിഞ്ഞദിവസം കൃത്യസമയത്ത് ആംബുലൻസ് എത്താത്തതിനാൽ ഒരു ആദിവാസി യുവതി ദാരുണമായി മരണപ്പെട്ട സംഭവത്തിൽ അന്വേഷണം വേണമെന്ന കാര്യവും ധർണയിൽ ഉൾപ്പെടുത്തുമെന്ന് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ ബൈലൈൻ ന്യൂസിനോട് പറഞ്ഞു..


0 Comments