കിടപ്പു രോഗിയായ രാജു പുതുശ്ശേരിക്ക് ഡബിൾ ഫങ്ക്ഷൻ
ഐ സി യു  കട്ടിൽ നൽകി ഇരിട്ടി ഗ്രാമദീപം ഫേസ് ബുക്ക് കൂട്ടായ്മ മാതൃകയായി.

ഇരിട്ടി ഗ്രാമദീപം ഫേസ്ബുക് കൂട്ടായ്മയിലെ സുമനസ്സുകളുടെ സഹായത്താൽ 25 വർഷമായി കിടപ്പുരോഗിയായായിരിക്കുന്ന  രാജു പുതുശ്ശേരിയ്ക്കു ഡബിൾ ഫങ്ക്ഷൻ ഐ സി യു  കട്ടിൽ നൽകി ഇരിട്ടി ഗ്രാമദീപം.  ചടങ്ങിൽ ഗ്രൂപ്പ്‌ അംഗവും കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ മെമ്പറുമായ . തോമസ് വർഗ്ഗീഗീസ്,  സി. ബിയാട്രീസാ സിഎംസി
, സി. ലിജി സിഎംസി
 എന്നിവരോടൊപ്പം ഗ്രാമദീപം ഫേസ്ബുക് കൂട്ടായ്മയുടെ സാരഥികളായ  വിമൽ മാത്യു, ശ്രീമതി സാരൂ ബെന്നി, . റിനി ജോർജ് എന്നിവർ സംസാരിച്ചു...  സോഫിയ ഫ്രഡറിക്,  ജ്യോതിഷ് സിറിയക്,  ബീന സാബു,  ഡെന്നി സെബാസ്റ്റ്യൻ എന്നിവർ സന്നിഹിതരായിരുന്നു