ആറളംഫാം ലൈബ്രറിയിലേക്കുള്ള
പുസ്തകങ്ങള്‍ കൈമാറി
ആറളംഫാം : കുടുംബശ്രീ ആറളം പ്രത്യേക പട്ടികവര്‍ഗ്ഗ പദ്ധതിയുടെ നേതൃത്വത്തില്‍ ആറളംഫാമില്‍ ആരംഭിക്കുന്ന ലൈബ്രറിയിലേക്ക്
നിര്‍മ്മലഗിരി കോളേജ് കൂത്തുപറമ്പ് ,ഹോം സയന്‍സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ പുസ്തകങ്ങള്‍ കൈമാറ്റവും വായനക്കൂട്ടവും
ആറളം ഗ്രാമപഞ്ചായത്ത്
പ്രസിഡന്‍റ്
ഷിജി നടുപ്പറമ്പില്‍ നിര്‍മ്മലഗിരി കേളേജ് പ്രിന്‍സിപ്പാള്‍ ഡോ.ഔസേപ്പച്ചന്‍ കെ.വിയില്‍ നിന്നും പുസ്തകങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. പരിപാടിയില്‍ , സ്പെഷ്യല്‍ എഡിഎസ് ചെയര്‍പേഴ്സണ്‍ . ശാലിനി അദ്ധ്യക്ഷത വഹിച്ചു.വേലായുധന്‍ എം,എ.കെ രവി,പി.പി ഗിരീഷ്, ജോഷി പാലമറ്റം,ത്രേസ്യാമ്മ , .എസ്.ആര്‍ സെലിന്‍ മാത്യു,സില്‍വി മാത്യു,നോബിന്‍ പി.എ എന്നിവര്‍ പങ്കെടുത്തു.ചടങ്ങിന് ലീല കെ നന്ദി രേഖപ്പെടുത്തി.


0 Comments