കഞ്ചാവ് കൈവശം വച്ച യുവാവിനെ പേരാവൂർ എക്സൈസ് പിടികൂടി



 കഞ്ചാവ് കൈവശം വച്ച യുവാവിനെ പേരാവൂർ എക്സൈസ് സംഘം പിടികൂടി. കൊട്ടിയൂർ പാൽച്ചുരം സ്വദേശി   ആൽബിൻ  (വയസ് 26) ആണ് കൊട്ടിയൂർ ക്ഷേത്രപരിസരത്തു വച്ച്  എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ പക്കൽനിന്നും 15 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.

 ബുധനാഴ്ച പകൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിനിടെ സംശയാസ്പദമായ രീതിയിൽ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ പക്കൽ നിന്ന് കഞ്ചാവ് കണ്ടെടുത്തത്.

പ്രിവന്റീവ് ഓഫീസർ എം.പി.സജീവന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ പി.സി.ഷാജി, സിവിൽ  എക്സൈസ് ഓഫീസർമാരായ സി.പി.ഷാജി, കെ.എ.ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുത്തു.