ഉപവാസ പ്രധിഷേധ കൂട്ടായ്മ സംഘടിപ്പിക്കും
പേരാവൂർ: കെ. സി. ബി. സി. മദ്യവിരുദ്ധ സമിതിയുടെയും മുക്തിശ്രീയുടെയും സംയുക്താഭിമുഖ്യത്തിൽ സർക്കാരിന്റെ തെറ്റായ മദ്യനയത്തിനെതിരെയും കർഷക ദ്രോഹ നടപടികൾക്കെതിരെയും ഉത്തര മലബാർ കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടും ഉപവാസ പ്രധിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നു.
2019 നവംബർ 8 നു രാവിലെ 9 മണിമുതൽ 4 മണി വരെയുള്ള സമയത്ത് സെന്റ് ജോസഫ്സ് ഫൊറോനാപ്പള്ളി പേരാവൂരിൽ വെച്ചാണ് ഉപവാസ പ്രധിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നത്.
പേരാവൂർ ഫൊറോന വികാരി ഫാ. തോമസ് കൊച്ചുകരോട്ട് ഉദ്ഘാടനം ചെയ്യുന്ന ഉപവാസ സമരത്തിൽ ഫാ. ജോജോ പന്തമാക്കൽ, ഫാ. ചാക്കോ കുടിപ്പറമ്പിൽ തുടങ്ങിയവരുൾപ്പെടെ സംസ്ഥാന അതിരൂപത ഭാരവാഹികളും പങ്കെടുക്കും


0 Comments