ക​മ​ല്‍​ഹാ​സ​ന്​ 65; ആഘോഷമാക്കി ജ​ന്മ​നാ​ട്​



ചെ​ന്നൈ: ന​ട​നും മ​ക്ക​ള്‍ നീ​തി​മ​യ്യം പ്ര​സി​ഡ​ന്‍​റു​മാ​യ ക​മ​ല്‍​ഹാ​സ​​െന്‍റ 65ാം പി​റ​ന്നാ​ള്‍ ജ​ന്മ​നാ​ടാ​യ പ​ര​മ​കു​ടി​യി​ല്‍ വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു.മ​ധു​ര​യി​ല്‍​നി​ന്ന്​ പ​ര​മ​കു​ടി​യി​ലെ​ത്തി​യ ക​മ​ല്‍​ഹാ​സ​ന്​ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രും ആ​രാ​ധ​ക​രും നാ​ട്ടു​കാ​രും ഉൗ​ഷ്​​മ​ള​മാ​യ വ​ര​വേ​ല്‍​പ്പ്​ ന​ല്‍​കി.

പ​ര​മ​കു​ടി​യി​ലെ വ​സ​തി​യി​ല്‍ മ​ക്ക​ളാ​യ ശ്രു​തി​ഹാ​സ​ന്‍, അ​ക്ഷ​ര ഹാ​സ​ന്‍, ജ്യേ​ഷ്​​ഠ​ന്‍ ചാ​രു​ഹാ​സ​ന്‍, ന​ടി സു​ഹാ​സി​നി എ​ന്നി​വ​രു​ള്‍​പ്പെ​ടെ മു​ഴു​വ​ന്‍ കു​ടും​ബാം​ഗ​ങ്ങ​ളും ന​ട​ന്‍ പ്ര​ഭു​വും ഒ​ത്തു​കൂ​ടി. തു​ട​ര്‍​ന്ന്​ ക​മ​ല്‍​ഹാ​സ​​െന്‍റ പി​താ​വും സ്വാ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി​യു​മാ​യ അ​ഡ്വ. ഡി. ​ശ്രീ​നി​വാ​സ​​െന്‍റ അ​ര്‍​ധ​കാ​യ പ്ര​തി​മ അ​നാ​ച്ഛാ​ദ​നം ചെ​യ്​​തു. നൈ​പു​ണ്യ വി​ക​സ​ന കേ​​ന്ദ്ര​ത്തി​​െന്‍റ ഉ​ദ്​​ഘാ​ട​ന​വും വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ടു​ന്ന ച​ട​ങ്ങും ന​ട​ന്നു.


തൊ​ഴി​ലി​ല്ലാ​യ്​​മ​യാ​ണ്​ രാ​ജ്യം നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​യെ​ന്ന്​ ക​മ​ല്‍​ഹാ​സ​ന്‍ പ​റ​ഞ്ഞു. മ​ക്ക​ള്‍ നീ​തി മ​യ്യ​ത്തി​​െന്‍റ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ത​മി​ഴ​ക​മൊ​ട്ടു​ക്കും നൈ​പു​ണ്യ വി​ക​സ​ന കേ​ന്ദ്ര​ങ്ങ​ള്‍ സ്​​ഥാ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. പ​ര​മ​കു​ടി കോ​ട​തി വ​ള​പ്പി​ലെ ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ കെ​ട്ടി​ട​ത്തി​ല്‍ പി​താ​വ്​ ശ്രീ​നി​വാ​സ​​െന്‍റ ഛായാ​ചി​ത്ര​വും ക​മ​ല്‍​ഹാ​സ​ന്‍ അ​നാ​ച്ഛാ​ദ​നം ചെ​യ്​​തു.