സമന്വയ കലാ സാഹിത്യവേദി വാർഷികാഘോഷവും വാർഷികപ്പതിപ്പ് പ്രകാശനവും






ഇരിട്ടി : സമന്വയ കലാ സാഹിത്യവേദി വാർഷികാഘോഷവും വാർഷികപ്പതിപ്പ് പ്രകാശനവും കലാസാംസ്കാരിക പരിപാടികളും ഇരിട്ടി ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്നു.   സാംസ്കാരിക സമ്മേളനം സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. മത്സര വിജയികൾക്കുള്ള സമ്മാനദാനം ഇരിട്ടി നഗരസഭാ ചെയർമാൻ പി.പി. അശോകനും വാർഷിക പ്പതിപ്പിന്റെ പ്രകാശനം വടകര ഡി വൈ എസ് പി പ്രിൻസ് അബ്രഹാമും  നിർവഹിച്ചു.  വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.പി. ഉസ്മാൻ വാര്ഷികപ്പതിപ്പു ഏറ്റുവാങ്ങി. ഇരിട്ടി നഗരസഭാ കൗൺസിലർമാരായ പി. രഘു, പി.വി. പ്രേമവല്ലി, ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സിക്രട്ടറി രഞ്ജിത്ത് കമൽ, കെ. സുരേശൻ, രാജൻ ബക്കളം, വിജയൻ നമ്പ്യാർ, സന്തോഷ് കോയിറ്റി, വത്സല കുമാരി എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവിധ കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറി.