അടുത്ത വര്‍ഷം 26 പൊതു അവധികള്‍; നിയന്ത്രിത അവധികള്‍ മൂന്നെണ്ണം; പ്രഖ്യാപനം



തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 2020 ലെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. 26 പൊതു അവധികളും മൂന്ന് നിയന്ത്രിത അവധികളുമാണുണ്ടാകുക. അടുത്ത വര്‍ഷം ഒക്ടോബര്‍ 24നും 25നുമായി രണ്ട് ദിവസം മഹാനവമി വരുന്നുണ്ടെങ്കിലും 25നു ഞായറാഴ്ചയായതിനാല്‍ 24നു മാത്രമാണ് അവധിയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

ജനുവരി രണ്ട് - മന്നം ജയന്തി, ഫെബ്രുവരി 21 - ശിവരാത്രി, ഏപ്രില്‍ 9 - പെസഹ, ഏപ്രില്‍ 10 - ദുഃഖ വെള്ളി, ഏപ്രില്‍ 14- വിഷു, അംബേദ്കര്‍ ജയന്തി, മെയ് ഒന്ന് - മെയ് ദിനം, ജൂലൈ 20 - കര്‍ക്കടക വാവ്, ജൂലൈ 31 - ബക്രീദ്, ഓഗസ്റ്റ് 15 - സ്വാതന്ത്ര്യ ദിനം, ഓഗസ്റ്റ് 28 - അയ്യങ്കാളി ജയന്തി, ഓഗസ്റ്റ് 29 - മുഹറം, ഓഗസ്റ്റ് 31 - തിരുവോണം, സെപ്റ്റംബര്‍ ഒന്ന് - മൂന്നാം ഓണം, സെപ്റ്റംബര്‍ രണ്ട് ‌- ശ്രീനാരായണ ഗുരു ജയന്തി, സെപ്റ്റംബര്‍ 10 - ശ്രീകൃഷ്ണ ജയന്തി, സെപ്റ്റംബര്‍ 21 - ശ്രീനാരായണ ഗുരു സമാധി, ഒക്ടോബര്‍ രണ്ട് - ഗാന്ധി ജയന്തി, ഒക്ടോബര്‍ 24 - മഹാനവമി, ഒക്ടോബര്‍ 26 - വിജയദശമി, ഒക്ടോബര്‍ 29 - നബിദിനം, ഡിസംബര്‍ 25 - ക്രിസ്മസ്.
ഞായറാഴ്ച പൊതു അവധി വരുന്നത്: ജനുവരി 26 - റിപ്പബ്ലിക് ദിനം, ഏപ്രില്‍ 12 - ഈസ്റ്റര്‍, മേയ് 24 - ഈദുല്‍ ഫിത്ര്‍, ഓഗസ്റ്റ് 30 - ഒന്നാം ഓണം. രണ്ടാം ശനിയാഴ്ചയാണ് ദീപാവലി - നവംബര്‍ 14.

നിയന്ത്രിത അവധികള്‍: മാര്‍ച്ച്‌ 12 - അയ്യാ വൈകുണ്ഠ സ്വാമി ജയന്തി, ഓഗസ്റ്റ് മൂന്ന് - ആവണി അവിട്ടം, സെപ്റ്റംബര്‍ 17 - വിശ്വകര്‍മ ദിനം.