ഇരിട്ടി: സ്‌കൂള്‍ ബസ് ഡ്രൈവര്‍ കുഴഞ്ഞു വീണു മരിച്ചു.ഉളിക്കല്‍ പരിക്കളം ശാരദാ വിലാസം യു പി സ്‌കൂള്‍ ബസ് ഡ്രൈവറും ഓട്ടോ ഡ്രൈവേര്‍സ് യുണിയന്‍ (സി.ഐ.ടി.യു) ഉളിക്കല്‍ ടൗണ്‍ കമ്മിറ്റി ഭാരവാഹി കൂടിയായ ഉളിക്കല്‍ മണ്ഡപ പറമ്പിലെ പീടിക കണ്ടി ഹൗസില്‍ കെ.സദാനന്ദന്‍ (49) ആണ് മരിച്ചത്.ഇന്നു രാവിലെ നെഞ്ചുവേദനയെ തുടര്‍ന്ന് വിട്ടില്‍ കുഴഞ്ഞു വീണ സദാനന്ദനെ ഇരിട്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മൂന്നു വര്‍ഷമായി പരിക്കളം ശാരദാ വിലാസം സ്‌കൂള്‍ ബസ് ഡ്രൈവറായി ജോലികയായിരുന്നു സദാനന്ദന്‍. .ഉളിക്കല്‍ നുച്ചിയാട് കണ്ടോത്ത് കൃഷ്ണന്‍ നായര്‍ - കാര്‍ത്യായനിയമ്മ ദമ്പതികളുടെ മകനാണ്
ഭാര്യ: ശ്രീലത
മക്കള്‍: സ്‌നേഹ ,അഭിനവ് (ഇരുവരും ഉളിക്കല്‍വയത്തൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ )
സഹോദരങ്ങള്‍: ഷീല, മനോജ് (ഇലക്ട്രീഷ്യന്‍ )
സംസ്‌ക്കാരം: ഇന്ന് (ശനി) വൈകീട്ട്


0 Comments