ബാബരി നിലനിന്ന ഭൂമി ക്ഷേത്രത്തിന്; പള്ളിക്ക് പകരം ഭൂമി





ന്യൂ​ഡ​ല്‍​ഹി: ഏ​ഴ്​ പ​തി​റ്റാ​ണ്ട്​ നീ​ണ്ട ബാ​ബ​രി ഭൂ​മി കേ​സി​ലെ അ​ന്തി​മ​വി​ധി പുറത്ത്. തര്‍ക്ക ഭൂമി രാമക്ഷേത്രത്തിന് നല്‍കണമെന്നും പകരംപള്ളി പണിയാന്‍ അഞ്ച് ഏക്കര്‍ ഭൂമി നല്‍കണമെന്നും കോടതി വിധി പുറപ്പെടുവിച്ചു. മൂന്ന് മാസത്തിനകം ഇതിനായി പദ്ധതി തയാറാക്കണം. ഇതിനായി ട്രസ്റ്റ് രൂപീകരിക്കണമെന്നും കോടതി വ്യക്തമാക്കി. തര്‍ക്ക ഭൂമിയെ മൂന്നായി വിഭജിച്ച 2010ലെ അലഹാബാദ് ഹൈകോടതിയുടെ വിധി തെറ്റെന്നും കോടതി ചൂണ്ടിക്കാട്ടി.

ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ന്‍ ഗൊ​േ​ഗാ​യി അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ബെ​ഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ​ജ​സ്​​റ്റി​സു​മാ​രാ​യ എ​സ്.​എ. ബോ​ബ്​​ഡെ, ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്, അ​ശോ​ക്​ ഭൂ​ഷ​ണ്‍, അ​ബ്​​ദു​ല്‍ ന​സീ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ചാണ് വിധിക്ക് പിന്നില്‍.
ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ന്‍ ഗൊ​േ​ഗാ​യി അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ബെ​ഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ​ജ​സ്​​റ്റി​സു​മാ​രാ​യ എ​സ്.​എ. ബോ​ബ്​​ഡെ, ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്, അ​ശോ​ക്​ ഭൂ​ഷ​ണ്‍, അ​ബ്​​ദു​ല്‍ ന​സീ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ചാണ് വിധിക്ക് പിന്നില്‍.

ബാബരി മസ്ജിദ് നിര്‍മിക്കപ്പെട്ടത് ഒഴിഞ്ഞ സ്ഥലത്തായിരുന്നില്ല.മറ്റൊരു നിര്‍മിതിയുടെ മുകളിലായിരുന്നു. പള്ളിക്കു കീഴിലുണ്ടെന്ന് കണ്ടെത്തിയ ആ നിര്‍മിതി ഒരു മുസ്ലിം കെട്ടിടമായിരുന്നില്ല. പള്ളി പണിതത് ഹിന്ദുക്ഷേത്രം തകര്‍ത്തിട്ടാണോഎന്നകാര്യം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ) രേഖപ്പെടുത്തിയിട്ടില്ല. 12-15 നൂറ്റാണ്ടുകള്‍ക്കിടയില്‍ നടന്ന നിര്‍മിതികളെ കുറിച്ച്‌ വ്യക്തമായ തെളിവുകളില്ല.

ബാബരി മസ്ജിദ് നിലനിന്നിരുന്ന രണ്ടര ഏക്കര്‍ സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശം മുസ്ലിംകള്‍ക്ക് മാത്രമായിരുന്നില്ല. പള്ളിയുടെ മിനാരം നിലനിന്നതിനു തൊട്ടുതാഴെയാണ് ശ്രീരാമന്‍റെ ജന്മസ്ഥലം എന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നു. തര്‍ക്കസ്ഥലത്ത് ഹിന്ദുക്കളും മുസ്ലിംകളും ആരാധന നിര്‍വഹിച്ചിരുന്നു എന്ന് ഇരുവിഭാഗങ്ങളിലെയും ജനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. 1857-നു മുമ്ബുള്ള രേഖകള്‍ പ്രകാരം, ഈ സ്ഥലത്ത് ഹിന്ദുക്കളെ ആരാധന നടത്താന്‍ അനുവദിച്ചിരുന്നില്ല എന്നതിനു തെളിവില്ലെന്നും പുറംമുറ്റത്ത് ഹിന്ദുക്കള്‍ ആരാധന നിര്‍വഹിച്ചിരുന്നു എന്നും കോടതി നിരീക്ഷിച്ചു.

അതേസമയം, മസ്ജിദ് തകര്‍ത്തത് നിയമവിരുദ്ധമെന്ന് കോടതി ചൂണ്ടിക്കാട്ടി. എല്ലാ മതങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുക ഭരണഘടനപരമായ ബാധ്യതയെന്ന് നിരീക്ഷിച്ചാണ് വിധി പ്രസ്താവം തുടങ്ങിയത്. ബാബര്‍ ചക്രവര്‍ത്തി പള്ളി പണിതിട്ടില്ലെന്ന ഷിയ വഖഫ് ബോര്‍ഡിന്‍റെ വാദം നടപടി തുടങ്ങിയപ്പോള്‍ തന്നെ കോടതി തള്ളി. കേസിലെ പ്രധാന ഹിന്ദു കക്ഷികളിലൊരാളായ നിര്‍മോഹി അഖാഡയുടെ ഹരജിയും കോടതി തള്ളി.

തര്‍ക്കമുള്ള സ്വത്തില്‍ ആരാധന നടത്താനുള്ള അവകാശം വാദി മരിച്ചാലും മറ്റുള്ളവര്‍ക്ക് പിന്തുടരാം. ക്ഷേത്രം തകര്‍ത്താണ് പള്ളിയുണ്ടാക്കിയത് എന്നതിന് തെളിവില്ല. ബാബരി മസ്ജിദ് നിര്‍മിച്ച സ്ഥലത്ത് ഒരു കെട്ടിടമുണ്ടായിരുന്നു. അത് ക്ഷേത്രമായിരുന്നുവെന്ന് പുരാവസ്തു വകുപ്പ് വ്യക്തമാക്കുന്നില്ല. ബാബരി മസ്ജിദ് നിന്ന സ്ഥലത്ത് ഇരു കൂട്ടരും ആരാധന നടത്തിയിരുന്നു. ഭൂമിയുടെ അവകാശം നിയമത്വത്തങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് നിശ്ചയിക്കേണ്ടത്. പുരാവസ്തു വകുപ്പിന്‍റെ കണ്ടെത്തല്‍ അവിശ്വസിക്കേണ്ടതില്ല.വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ അവകാശം സ്ഥാപിക്കാനാവില്ലെന്നും കോടതി വിധി പ്രസ്താവത്തില്‍ പറഞ്ഞു.

1949 ഡി​സം​ബ​ര്‍ 22ന്​ ​രാ​ത്രി ഫൈ​സാ​ബാ​ദി​ലെ ബാ​ബ​രി മ​സ്​​ജി​ദി​ന​ക​ത്ത്​ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ ഒ​രു​സം​ഘം രാ​മ​വി​ഗ്ര​ഹം കൊ​ണ്ടു​വെ​ച്ച​തോ​ടെ തു​ട​ങ്ങി​യ നി​യ​മ​യു​ദ്ധ​ത്തി​നാ​ണ്,​​ ഏ​​ഴ്​ പ​തി​റ്റാ​ണ്ടി​നു​ശേ​ഷം പ​ര​മോ​ന്ന​ത കോ​ട​തി അ​ന്ത്യം കു​റി​ച്ചത്. അ​തി​ക്ര​മി​ച്ചു ക​യ​റി വി​ഗ്ര​ഹം വെ​ച്ച​വ​രെ ശി​ക്ഷി​ച്ചെ​ങ്കി​ലും വി​ഗ്ര​ഹം നീ​ക്കം ചെ​യ്യാ​തെ ജി​ല്ല ഭ​ര​ണ​കൂ​ടം പ​ള്ളി അ​ട​ച്ചു​പൂ​ട്ടി.

രാ​മ​ജ​ന്മ​ഭൂ​മി​യി​ല്‍ വി​ഗ്ര​ഹം സ്വ​യം​ഭൂ​വാ​യ​താ​ണെ​ന്ന്​ വാ​ദി​ച്ച്‌​ ഹി​ന്ദു​വി​ഭാ​ഗം രം​ഗ​ത്തു​വ​ന്ന​േ​താ​ടെ സു​ന്നി​വ​ഖ​ഫ്​ ബോ​ര്‍​ഡ്​ പ​ള്ളി തി​രി​കെ കി​ട്ടാ​ന്‍ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. 1992 ഡി​സം​ബ​ര്‍ ആ​റി​ന്​ രാ​മ​ക്ഷേ​ത്ര പ്ര​സ്ഥാ​ന​ത്തി​​​​​​​​​​​​​​​​​​​​െന്‍റ ഭാ​ഗ​മാ​യി ക​ര്‍​സേ​വ​ക​രെ അ​യോ​ധ്യ​യി​ലെ​ത്തി​ച്ച്‌​ സം​ഘ്പ​രി​വാ​ര്‍ പ​ള്ളി ത​ക​ര്‍​ത്ത്​ അ​വി​ടെ താ​ല്‍​ക്കാ​ലി​ക ക്ഷേ​ത്രം കെ​ട്ടി​യു​ണ്ടാ​ക്കി​ രാ​മ​വി​ഗ്ര​ഹം സ്​​ഥാ​പി​ച്ചു.

പ​തി​റ്റാ​ണ്ടു​ക​ള്‍ നീ​ണ്ട നി​യ​മ​യു​ദ്ധ​ത്തി​നൊ​ടു​വി​ല്‍ 2010ല്‍ ​അ​ല​ഹാ​ബാ​ദ്​ ഹൈ​കോ​ട​തി​യു​ടെ ല​ഖ്​​നോ ബെ​ഞ്ച്​ പു​റ​പ്പെ​ടു​വി​ച്ച വി​ധി​യി​ല്‍ രാം ​ല​ല്ല, നി​ര്‍​മോ​ഹി അ​ഖാ​ഡ എ​ന്നീ ഹി​ന്ദു​പ​ക്ഷ​​ത്തെ ര​ണ്ട്​ ക​ക്ഷി​ക​ള്‍​ക്കും സു​ന്നി വ​ഖ​ഫ്​ ബോ​ര്‍​ഡ്​ എ​ന്ന മു​സ്​​ലിം പ​ക്ഷ​ത്തെ ഏ​ക ക​ക്ഷി​ക്കും ത​ര്‍​ക്ക​ത്തി​ലു​ള്ള 2.77 ഭൂ​മി തു​ല്യ​മാ​യി വീ​തി​ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ടു. അ​തി​നെ​തി​രെ സ​മ​ര്‍​പ്പി​ച്ച അ​പ്പീ​ലാ​ണ് സു​പ്രീം​കോ​ട​തി വാ​ദം അ​വ​സാ​നി​പ്പി​ച്ച്‌​ വി​ധി​ പറഞ്ഞത്.