കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്തെ കിണറില്‍ അജ്ഞാത മൃതദേഹം; ദുരൂഹത
കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപമുള്ള കിണറില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് ഏകദേശം ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. മായനാട് കുന്നുമ്മല്‍ നിര്‍മ്മാണത്തിലിരിക്കുന്ന വുഡ്‌എര്‍ത്ത് കമ്ബനിയുടെ സ്ഥലത്തെ കിണറിലാണ് മൃതദേഹം കണ്ടത്.
മുണ്ടും ഷര്‍ട്ടുമാണ് മൃതദേഹത്തില്‍ കാണപ്പെട്ടത്. രണ്ട് ഹവായ് ചെരുപ്പുകള്‍ കിണറിന് പുറത്തുണ്ട്. ഇവിടെ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തുന്നത്. പറമ്ബില്‍ വീണു കിടക്കുന്ന നാളികേരം പെറുക്കുന്നതിനിടെ ദുര്‍ഗന്ധം വമിച്ചതിന്റെ കാരണം അന്വേഷിച്ച് നടത്തിയ തെരച്ചിലിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.
ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റും. അതിനിടെ പരിസരത്തു നിന്നും ഒരു യുവാവിനെ കാണാതായതായി സംശയം ഉയര്‍ന്നിട്ടുണ്ട്.


0 Comments