10 കിലോഗ്രാം കഞ്ചാവുമായി യുവാക്കള്‍ കൊച്ചിയില്‍ പിടിയില്‍
കൊച്ചി നഗരത്തില്‍ വില്പനക്കായി കൊണ്ടുവന്ന 10 കിലോഗ്രാം കഞ്ചാവുമായി കോഴിക്കോട് സ്വദേശികളായ നാലു യുവാക്കള്‍ പിടിയിലായി. വൈശാഖ് (24), നിജിത്ത് (28), മുഹമ്മദ് ഷക്കീല്‍ (24), സഫ് വാന്‍ (21) എന്നിവരാണ് കളമശ്ശേരി പത്തടിപ്പാലം ഭാഗത്ത് വച്ച് പിടിയിലായത്.
കോഴിക്കോട് നിന്നും വാഗണര്‍ കാറിലെത്തിയ സംഘത്തെ പിടികൂടുമ്ബോള്‍ കാറിന്റെ പുറകിലായി സ്റ്റെപ്പിനിടയര്‍ വയ്ക്കുന്ന ഭാഗത്ത് 2 കിലോഗ്രാം വീതമുള്ള 5 വലിയ പാക്കറ്റുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു.
കൊച്ചിയില്‍ പലപ്പോഴായി വില്പനക്കായി കഞ്ചാവും, മയക്കു ഗുളികകള്‍, എന്നിവ വില്പനക്കായി എത്തിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇവര്‍ നിരീക്ഷണത്തിലായിരുന്നു. .
കൊച്ചിയില്‍ കോഴിക്കോട് നിന്നും ഗഞ്ചാവ് കാറിലെത്തിച്ച് വില്‍പ്പന നടത്തുന്നതായി കൊച്ചി സിറ്റി കമ്മീഷണര്‍ . വിജയ് സാഖറെക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.


0 Comments