ലഘുലേഖ കൈയില്‍ വച്ചാല്‍ മാവോയിസ്‌റ്റാകില്ല' -റിട്ട. ജസ്‌റ്റിസ് പി.എസ്. ഗോപിനാഥന്‍
ലഘുലേഖ കൈയില്‍ വച്ചാല്‍ മാവോയിസ്‌റ്റാകില്ല' -റിട്ട. ജസ്‌റ്റിസ് പി.എസ്. ഗോപിനാഥന്‍
(സംസ്‌ഥാന യു.എ.പി.എ. സമിതി അധ്യക്ഷന്‍)
വ്യക്‌തമായ തെളിവില്ലാതെ യു.എ.പി.എ. ചുമത്താനാകില്ല. ലഘുലേഖ കൈയില്‍ വച്ചാല്‍ മാവോയിസ്‌റ്റാണെന്നു തെളിയിക്കാനാവില്ല. യു.എ.പി.എ. ചുമത്തപ്പെട്ട ഭൂരിപക്ഷം കേസുകളിലും പ്രോസിക്യൂഷന്‍ അനുമതി നിഷേധിക്കപ്പെട്ട അനുഭവമാണുള്ളത്.
പന്തീരാങ്കാവ് കേസില്‍ എഫ്.ഐ.ആര്‍. ചുമത്തിയിട്ടേയുള്ളു. അതിലെ വകുപ്പുകള്‍ നിലനില്‍ക്കണമെങ്കില്‍ ശക്‌തമായ തെളിവുകള്‍ വേണം. തെളിവില്ലാതെ പ്രോസിക്യൂഷന്‍ അനുമതി നല്‍കില്ല. ഇത്തരം കേസുകളില്‍ പോലീസ് കൂടുതല്‍ ജാഗ്രത പ്രകടിപ്പിക്കണം.


0 Comments