റേഷന്‍ കടകള്‍ മൂന്നിന്‌ അടച്ചിടും




തൃശൂര്‍: സംസ്‌ഥാനത്തെ റേഷന്‍ കടകള്‍ അടുത്ത മൂന്നിന്‌ അടച്ചിടും. സംസ്‌ഥാന റേഷന്‍ വിഹിതം വെട്ടിക്കുറയ്‌ക്കുന്നതിലും റേഷന്‍ കടകള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിലും പ്രതിഷേധിച്ചാണ്‌ സമരമെന്നു ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ്‌ അസോസിയേഷന്‍ സംസ്‌ഥാന പ്രസിഡന്റ്‌ ജോണി നെല്ലൂര്‍ അറിയിച്ചു.
പാര്‍ലമെന്റ്‌ മാര്‍ച്ചും നടത്തും. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കു നിവേദനം നല്‍കും. തുടര്‍ സമരപരിപാടികള്‍ക്കു പിന്നീടു രൂപംനല്‍കുമെന്ന്‌ അദ്ദേഹം പറഞ്ഞു.