5 വര്‍ഷത്തിനുള്ളില്‍ സ്ത്രീധന സമ്ബ്രദായം തുടച്ച്‌ നീക്കും;





5 വര്‍ഷത്തിനുള്ളില്‍ സ്ത്രീധന സമ്ബ്രദായം തുടച്ച്‌ നീക്കും;
പെണ്‍മക്കളുള്ള മാതാപിതാക്കള്‍ക്ക് ആശ്വാസം പകര്‍ന്ന് മന്ത്രി കെകെ ഷൈലജയുടെ വാക്കുകള്‍
തിരുവനന്തപുരം: അഞ്ചുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് നിന്ന് സമ്ബ്രദായം പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍. സ്ത്രീധനം പൂര്‍ണ്ണമായും ഇല്ലാതാക്കാനുള്ള കഠിനപ്രയത്‌നത്തിലാണ് വനിതാ ശിശുവികസന വകുപ്പെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്ത്രീധന നിരോധനനിയമം കര്‍ശനമാക്കും. നവംബര്‍ 26 സ്ത്രീധനവിരുദ്ധ ദിനമായി ആചരിക്കുമെന്നും മന്ത്രി പറഞ്ഞു. നടന്‍ ടൊവീനോ തോമസാണ് ബോധവത്കരണ പരിപാടികളുടെ ഗുഡ്വില്‍ അംബാസഡര്‍. സാമൂഹിക മാധ്യമങ്ങളുടെ പിന്തുണയോടെ സ്ത്രീധനത്തിനെതിരേ പ്രചാരണം സംഘടിപ്പിക്കും.
ഇതിന്റെ ഭാഗമായി മീം (സാമൂഹികമാധ്യമ ട്രോളുകള്‍) മത്സരം നടത്തും. മികച്ച ട്രോളുകള്‍ക്ക് 26-ന് പാലക്കാട് സംസ്ഥാനതല പരിപാടിയില്‍ ടൊവിനോ സമ്മാനം നല്‍കും. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സ്ത്രീധനപോരാട്ടത്തിനെതിരെയാണ് സോഷ്യല്‍മീഡിയയുടെ ശബ്ദം ഉയരുന്നത്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഇതിനോടകം നിരവധി ട്രോളുകള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.