ഷഹലയുടെ മരണം: പൊലീസ് നരഹത്യക്ക് കേസെടുത്തു; അ​ധ്യാ​പ​ക​രും ഡോ​ക്ട​റും പ്ര​തി​ക​ള്‍





വയനാട് : വയനാട്ടിലെ ബത്തേരി സര്‍വജന സ്കൂളിലെ ക്ലാസ് മുറിയില്‍ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്‍ പാമ്ബുകടിയേറ്റ് മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. സ്കൂളിലെ അദ്ധ്യാപകരെയും താലൂക്ക് ആശുപത്രിയിലെ ഡോക്ടറെയും പ്രതികളാക്കിയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്.

പ്രിന്‍സിപ്പല്‍,​ വൈസ് പ്രിന്‍സിപ്പല്‍,​ അദ്ധ്യാപകന്‍ ഷജില്‍,​ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
കു​ട്ടി മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ല്‍ സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ എ.​കെ. ക​രു​ണാ​ക​ര​ന്‍, ഹെ​ഡ്മാ​സ്റ്റ​ര്‍ കെ.​കെ. മോ​ഹ​ന​ന്‍ എ​ന്നി​വ​രെ​ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ സ​സ്പ​ന്‍​ഡ് ചെ​യ്തി​രു​ന്നു. സ്കൂ​ളും പ​രി​സ​ര​വും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കാ​ത്ത​തും കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​ലെ വീ​ഴ്ച​യും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്.