ഗഹാന് രജിസ്േട്രഷന് ഒാണ്‍ലൈനിലേക്ക്
തിരുവനന്തപുരം: ബാങ്കുകളില്‍നിന്ന് വായ്പയെടുക്കുന്നവര്‍ ഗഹാന് രജിസ്േട്രഷനായി ഇനി സബ് രജിസ്ട്രാറോഫിസില്‍ പോകേണ്ട. ഗഹാന് (പണയവായ്പ രജിസ്േട്രഷന്) പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക്. വസ്തു പണയപ്പെടുത്തി സഹകരണബാങ്കില്‍നിന്ന് വായ്പയെടുക്കുന്നവര്‍ ഗഹാന് രജിസ്റ്റര്‍ ചെയ്യുന്നതിന് സബ് രജിസ്ട്രാറോഫിസിലെത്തി രജിസ്റ്റര്‍ ചെയ്യുന്നതാണ് നിലവിലെ രീതി. പരീക്ഷണാടിസ്ഥാനത്തില്‍ പുനലൂര്‍ സബ് രജിസ്ട്രാറോഫിസില്‍ നടപ്പാക്കിയ ഓണ്‍ലൈന്‍ രജിസ്േട്രഷന് വിജയകരമായതോടെ സംസ്ഥാന വ്യാപകമായി നടപ്പാക്കാന്‍ തീരുമാനമായി. ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞദിവസം ഇറങ്ങി.
ബാങ്കില്‍നിന്ന് വായ്പയെടുക്കുന്നവര്‍ക്ക് ബാങ്കിലിരുന്നുതന്നെ ഗഹാന് രജിസ്േട്രഷന് നടപടികള്‍ പൂര്‍ത്തിയാക്കാനാകും. ഇതിനായി ബാങ്കുകളില്‍ പണയമായി നല്കുന്ന വസ്തുവിെന്റ വിവരം ബാങ്ക് സെക്രട്ടറി/ മാനേജര്‍/പ്രസിഡന്റ് തുടങ്ങി ബന്ധപ്പെട്ടവര്‍ സബ് രജിസ്ട്രാറോഫിസിലേക്ക് ഓണ്‍ലൈന്‍ വഴി അയച്ചാല്‍ രജിസ്േട്രഷന് പൂര്‍ത്തിയാക്കും.
വസ്തു പണയപ്പെടുത്തി സഹകരണബാങ്കില്‍നിന്ന് വായ്പയെടുക്കുന്നവര്‍ മുന്‍കാലങ്ങളില്‍ ആധാരം എഴുത്തുകാരെ സമീപിച്ച് പണയാധാരം എഴുതി രജിസ്റ്റര്‍ ചെയ്താണ് വായ്പയെടുത്തിരുന്നത്. പിന്നീടത് ഗഹാന് രജിസ്േട്രഷനിലായതോടെ ആധാരം എഴുത്തുകാരെ ഒഴിവാക്കി ബാങ്കില്‍നിന്നുതന്നെ ഗഹാന് തയാറാക്കി വായ്പയെടുക്കുന്നവര്‍ക്ക് നല്കി സബ് രജിസ്ട്രാറോഫിസില്‍ എത്തിച്ച് ഫയല്‍ ചെയ്യുകയായിരുന്നു. ഒരുകോപ്പി സബ് രജിസ്ട്രാറോഫിസിലും ഗഹാന് ബാങ്കിലേക്കും നല്‍കിയിരുന്നു. എന്നാല്‍, ഗഹാന് രജിസ്േട്രഷന് പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലാകുന്നതോടെ സബ് രജിസ്ട്രാറോഫിസുകളില് ഗഹാന് രജിസ്േട്രഷെന്റ രജിസ്റ്ററും ഇല്ലാതാകും. ഇതോടെ രജിസ്േട്രഷന് വകുപ്പിലെ പേപ്പര്‍ രഹിത വിപ്ലവത്തിന് ആദ്യ ചുവടുവെപ്പായി.
എന്നാല്‍, ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത ഗഹാെന്റ പകര്‍പ്പ് നല്‍കുന്നതിന് നിലവില്‍ സബ് രജിസ്ട്രാറോഫിസുകളില് സംവിധാനമില്ല. ഗഹാന് രജിസ്റ്റര്‍ ചെയ്ത ബാങ്കിനുമാത്രമേ ഗഹാന് ഒഴുവുകുറി എന്നിവയുടെ പകര്‍പ്പ് നല്‍കാനാകൂ. ഓണ്‍ലൈന്‍ ഗഹാന് രജിസ്േട്രഷന് വഴി രജിസ്േട്രഷന് വകുപ്പിന് യാതൊരു വരുമാനവുമില്ല.


0 Comments