അ​വ​ള്‍ മോഹിച്ചത്​ ജഡ്​ജിയാകാന്‍'





പു​ത്ത​ന്‍​കു​ന്ന്​ (വ​യ​നാ​ട്): ''പ​ഠി​ക്കാ​ന്‍ മി​ടു​ക്കി​യാ​യ മ​ക​ള്‍ വ​ലു​താ​വു​േ​മ്ബാ​ള്‍ ജ​ഡ്​​ജി​യാ​ക​ണ​മെ​ന്ന്​ പ​റ​യു​മാ​യി​രു​ന്നു. മോ​ള്‍ പോ​യി. ഇ​നി ആ​ര്‍​ക്കും ഇ​ങ്ങ​നെ സം​ഭ​വി​ക്ക​രു​ത്. മ​റ്റൊ​രാ​ളും ചി​കി​ത്സ കി​ട്ടാ​തെ മ​രി​ക്ക​രു​ത്. ​
മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ പോ​ലു​ള്ള ഉ​യ​ര്‍​ന്ന ചി​കി​ത്സാ​സൗ​ക​ര്യം ഇ​വി​ടെ ഉ​ണ്ടാ​ക​ണം'' പാ​മ്ബു ക​ടി​യേ​റ്റ്​ ചി​കി​ത്സ കി​ട്ട​ാ​തെ ബു​ധ​നാ​ഴ്​​ച മ​രി​ച്ച ഷ​ഹ​ല ഷെ​റി​​െന്‍റ മാ​താ​വ്​ അ​ഡ്വ. സ​ജ്​​ന ആ​യി​ഷ പ​റ​ഞ്ഞു. നാ​ലാം ക്ലാ​സു വ​രെ ബ​ത്തേ​രി സ​െന്‍റ്​ ജോ​സ​ഫ്​​സി​ല്‍ പ​ഠി​ച്ച ഷ​ഹ​ല​യെ അ​ഞ്ചാം ക്ലാ​സി​ലാ​ണ്​​ സ​ര്‍​വ​ജ​ന സ്​​കൂ​ളി​ല്‍ ചേ​ര്‍​ത്ത​ത്.
പാ​മ്ബു​ക​ടി​യേ​റ്റ​താ​ണെ​ന്നും ബ​ത്തേ​രി ഗ​വ. താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലാ​ണു​ള്ള​തെ​ന്നും ഷ​ഹ​ല​യു​ടെ പി​താ​വ്​ അ​ഡ്വ. അ​ബ്​​ദു​ല്‍ അ​സീ​സ്​ ​​േഫാ​ണി​ല്‍ അ​റി​യി​ച്ച​​േ​പ്പാ​ള്‍ സ​ജ്​​ന വേ​ഗം ആ​ശു​പ​ത്രി​യി​ലേ​ക്ക്​ പു​റ​പ്പെ​ട്ടു. അ​പ്പോ​ഴാ​ണ്​ അ​വ​ളു​ടെ ഫോ​ണ്‍ വ​ന്ന​ത്. 'ഉ​മ്മ പേ​ടി​ക്കേ​ണ്ട, ഒ​ന്നും ഇ​ല്ല''. പി​ന്നെ​യാ​ണ്​ ഷ​ഹ​ല ഛര്‍​ദി​ച്ച​ത്​ അ​റി​ഞ്ഞ​ത്. അ​ങ്ങ​നെ​യാ​ണ്​ ആ​ശു​പ​ത്രി​യി​ല്‍ ഓ​ടി​യെ​ത്തി​യ​ത്. ''ഇ​ട​ക്ക്​ ശ്വാ​സ​ത​ട​സ്സം നേ​രി​ടു​ന്ന അ​വ​സ്ഥ​യി​ലാ​ണ്​ ആം​ബു​ല​ന്‍​സി​ല്‍ കോ​ഴി​ക്കേ​ാ​ട്ടേ​ക്ക്​ പു​റ​പ്പെ​ട്ട​ത്. ക​ണ്ണു​ക​ള്‍ അ​ട​ഞ്ഞു​​പോ​കാ​തി​രി​ക്കാ​ന്‍ അ​വ​ള്‍​ത​ന്നെ തു​റ​ന്നു പി​ടി​ച്ചു. പി​ന്നെ ത​ള​ര്‍​ച്ച കൂ​ടി​യ​പ്പോ​ള്‍ ചേ​ലോ​ട്​ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ഈ ​കൈ​ക​ള്‍ കോ​ര്‍​ത്തു പി​ടി​ച്ചാ​ണ്​ മ​ക​ള്‍ മ​ര​ണ​ത്തി​ലേ​ക്ക്​ തെ​ന്നി വീ​ണ​ത്. ഇ​നി ആ​രെ​യും കു​റ്റ​പ്പെ​ടു​ത്താ​ന്‍ ഇ​ല്ല'' -സ​ജ്​​ന പ​റ​ഞ്ഞു. അ​മീ​ഗ ജെ​ബി​ന്‍, ആ​ഹി​ന്‍ ഇ​ഹ്​​സാ​ന്‍ എ​ന്നി​വ​രാ​ണ്​ മ​റ്റു മ​ക്ക​ള്‍.