വിശ്വാസവോട്ടെടുപ്പില്‍ വിജയിക്കുമെന്ന് സോണിയ ഗാന്ധി
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ഉത്തരവിട്ട സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നതായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. വിശ്വാസവോട്ടെടുപ്പില്‍ തങ്ങള്‍ വിജയിക്കുമെന്നും അവര്‍ പറഞ്ഞു.
എന്‍സിപിയും ശിവസേനയും കോണ്‍ഗ്രസും ചേര്‍ന്ന് മഹാരാഷ്ട്രയില്‍ സഖ്യം രൂപീകരിച്ചിരിച്ചിരുന്നു. 162 എംഎല്‍എമാരുടെ പിന്തുണയാണ് ത്രികക്ഷി സഖ്യത്തിനുള്ളത്. 145 എംഎല്‍എഎമാരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിനുവേണ്ടത്.
ബുധനാഴ്ച വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ചൊവ്വാഴ്ച രാവിലെയാണ് സുപ്രീംകോടതി ഉത്തരവിട്ടത്. അഞ്ചു മണിക്കു മുന്‍പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നാണു സുപ്രീംകോടതി നിര്‍ദേശം. രഹസ്യബാലറ്റ് പാടില്ല. വിശ്വാസവോട്ടെടുപ്പ് നടപടി ക്രമങ്ങള്‍ വീഡിയോയില്‍ ചിത്രീകരിക്കണമെന്നും സുപ്രീംകോടതി വിധിയില്‍ പറയുന്നു.


0 Comments