പെര്‍മിറ്റ് കാത്ത് വട്ടിപ്രത്തെ ജനകീയ ബസ്
കൂത്തുപറമ്പ്: ലക്ഷങ്ങള്‍ ചെലവഴിച്ച് സ്വന്തം ബസ് വാങ്ങിയിട്ടും സഞ്ചരിക്കാന്‍ യോഗമില്ലാതെ നിസ്സഹായരായി വട്ടിപ്രം സ്വദേശികള്‍. പെര്‍മിറ്റ് കിട്ടാത്തതാണ് പ്രധാന പ്രശ്നമായത്. യാത്രാദുരിതത്തിന് പരിഹാരമാവുമെന്ന പ്രതീക്ഷയിലാണ് വട്ടിപ്രത്തെ 350-ഓളം പേര്‍ ചേര്‍ന്ന് 27 ലക്ഷത്തോളം രൂപയ്ക്ക് ബസ് വാങ്ങുന്നത്.
ഒന്നരമാസം മുന്‍പ് ബസ് റോഡിലിറക്കാന്‍ തീരുമാനിച്ചെങ്കിലും റൂട്ട് പെര്‍മിറ്റോ താത്‌കാലിക പെര്‍മിറ്റോ കിട്ടാത്തതാണ് പ്രശ്നമായത്. ഇതോടെ ബസ് ഷെഡില്‍ത്തന്നെ കയറ്റിയിടേണ്ട അവസ്ഥയായി.
മാസങ്ങള്‍ കഴിഞ്ഞാലേ ഇപ്പോള്‍ ആര്‍.ടി.ഒ. മീറ്റിങ് നടക്കുന്നുള്ളൂ. താത്കാലിക പെര്‍മിറ്റ് നല്‍കേണ്ട അധികൃതരാകട്ടെ ഒഴിഞ്ഞുമാറുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് ജനകീയ ബസ് കമ്മിറ്റി ഭാരവാഹികള്‍ പറയുന്നു.


0 Comments