കോര്‍പറേഷന്‍ പായം ഗ്രാമ പഞ്ചായത്തില്‍
കൈത്തറി പദ്ധതി പൂർത്തീകരണവും പ്രഖ്യാപനവും നടത്തി
ഇരിട്ടി : കേരള സ്റ്റേറ്റ് ഹാന്‍ഡ് ലൂം ഡവലപ്‌മെന്റ് കോര്‍പറേഷന്‍ പായം ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കിയ കൈത്തറി പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനവും നെയ്ത്ത് തൊഴിലാളികള്‍ക്കുള്ള വേതന വിതരണവും മാടത്തില്‍ വച്ച് നടന്നു. പായം പഞ്ചായത്ത് പ്രസിഡന്റ് എന്‍. അശോകന്റെ അധ്യക്ഷതയില്‍ ഹാന്‍ഡ് വീവ് ചെയര്‍മാന്‍ കെ. പി. സഹദേവന്‍ ഉദ്ഘാടനം ചെയ്തു. ഹാന്‍ഡ് വീവ് മാനേജിംഗ് ഡയറക്ടര്‍ കെ. പി. ജയരാജന്‍, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. ടി. റോസമ്മ , മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ശ്രീധരന്‍, വി .സാവിത്രി, കെ. മോഹനന്‍, കെ .പ്രേമരാജന്‍, പവിത്രന്‍ കരിപ്പായി, കെ. കെ. വിമല, കെ .പി. ഷജിനി, സി .മനീഷ, കെ . ലീല തുടങ്ങിയവര്‍ സംസാരിച്ചു .


0 Comments