ശബരിമല: യുവതികളെത്തുമെന്ന് രഹസ്യാന്വേഷണ വിഭാഗം
കോട്ടയം: ശബരിമല നട നവംബര്‍ 17ന് തുറക്കാനിരിക്കെ ഇക്കുറിയും യുവതികള്‍ ദര്‍ശനത്തിനെത്തുമെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിെന്റ മുന്നറിയിപ്പ്. സന്നിധാനം, പമ്ബ, നിലക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ യുവതികള്‍ കൂട്ടേത്താടെ എത്തിയേക്കാമെന്നതിനാല്‍ സുരക്ഷാ സംവിധാനം ശക്തമാക്കണമെന്നും രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര വകുപ്പിനു നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാര്‍-പുല്ലുമേട് വഴിയും പരമ്ബരാഗത കാനനപാതകളിലും കോരുത്തോട്-കുഴിമാവ്-കാളെകട്ടി മേഖലകളിലും ജാഗ്രത വേണമെന്നും നിര്‍ദേശമുണ്ട്. പുല്ലുമേട് വഴി യുവതി പ്രവേശനസാധ്യത തള്ളരുതെന്നും മുന്നറിയിപ്പുണ്ട്. കേരളത്തിനു പുറമെ തമിഴ്നാട്, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളില്‍നിന്ന് യുവതികള്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍, ആഭ്യന്തര വകുപ്പ് തയാറാക്കിയ ശബരിമല സുരക്ഷ പദ്ധതിയില്‍ യുവതി പ്രവേശനം എടുത്തുപറയുന്നില്ല. വിഷയം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ യുവതി പ്രവേശനം അനുവദിക്കണമെന്നോ തടയണമെന്നോ വ്യക്തമാക്കുന്നില്ല. എന്നാല്‍, യുവതി പ്രവേശനം ഉണ്ടായാല്‍ ശക്തമായ നിലപാടാകും പൊലീസ് സ്വീകരിക്കുക. ദര്‍ശനത്തിനെന്ന പേരില്‍ സ്ത്രീകളെ രംഗത്തിറക്കി പ്രശ്നം സൃഷ്ടിക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുന്നുണ്ടെന്ന മുന്നറിയിപ്പും രഹസ്യാന്വേഷണ വിഭാഗം നല്‍കുന്നുണ്ട്.


0 Comments