ഗതാഗതമന്ത്രിക്കും നിയന്ത്രണംവിട്ടു; മൂന്നു സ്കൂട്ടറുകള് ഇടിച്ചിട്ടു
തിരുവനന്തപുരം: ഗതാഗത മന്ത്രിയുടെ ഔദ്യോഗിക വാഹനം മൂന്നു സ്കൂട്ടറുകള് ഇടിച്ചിട്ടു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. നടുവണ്ണൂര്‍ - ഇരിങ്ങത്ത് റോഡില്‍ ചാവട്ട് പള്ളിക്ക് സമീപമായിരുന്നു അപകടം.
നിയന്ത്രണംവിട്ട മന്ത്രിയുടെ വാഹനം നിര്‍ത്തിയിരുന്ന സ്കൂട്ടറുകളില്‍ ഇടിക്കുകയായിരുന്നു. ചാവട്ട് പള്ളിയിലെ നബിദിന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയവരുടെതായിരുന്നു സ്കൂട്ടര്‍.
മന്ത്രി മണിയൂരിലേക്കു പോകുമ്ബോഴായിരുന്നു അപകടമുണ്ടായത്. പോലീസ് വാഹനത്തിലാണ് മന്ത്രി യാത്ര തുടര്‍ന്നത്. പോലീസെത്തി മന്ത്രിയുടെ കാര്‍ സ്റ്റേഷനിലേക്ക് മാറ്റി.


0 Comments