പേരാവൂര്‍ ടൗണ്‍ ലീജിയന്റെ ഒന്നാം വാര്‍ഷികാഘോഷവും കുടുംബസംഗമവും
പേരാവൂര്‍:ഇന്ത്യന്‍ സീനിയര്‍ ചേംബര്‍ പേരാവൂര്‍ ടൗണ്‍ ലീജിയന്റെ ഒന്നാം വാര്‍ഷികാഘോഷവും കുടുംബസംഗമവുമായിരുന്നു പേരാവൂര്‍ റോബിന്‍സ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്നത് .പേരാവൂര്‍ ടൗണ്‍ ലീജിയന്‍ പ്രസിഡണ്ട് എം.കെ രാജന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നാഷണല്‍ പ്രസിഡണ്ട് അജിത് മേനോന്‍ മുഖ്യാതിഥിയായി. മനോജ് താഴെപുര, നാഷണല്‍ വൈസ് പ്രസിഡണ്ട് ഉദയഭാനു,വി. ബാബു മാസ്റ്റര്‍, സിറാജ് പൂക്കോത്ത്, എം.ജെ. ബെന്നി, എം. പ്രശാന്ത്, എ.കെ. ഗോപാലകൃഷ്ണന്‍, അഡ്വ വി.വി.ജോസ്, ടി.ഡി തങ്കച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കുടുംബാംഗങ്ങളുടെ നേതൃത്വത്തില്‍ തിരുവാതിരക്കളി ഉള്‍പ്പെടെയുള്ള വിവിധ കലാപരിപാടികളും നടന്നു


0 Comments