കൊളക്കാട് ടൗൺ ശുചീകരിച്ച് സ്കൂൾ വിദ്യാർഥികൾ:




കണിച്ചാര്‍:എന്‍ സി സി ദിനാചരണത്തിന്റെ ഭാഗമായി കൊളക്കാട് സാന്‍തോം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍ സി സി ,ജെ ആര്‍ സി ,സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് എന്നിവയുടെ നേതൃത്വത്തില്‍ പരിസര ശുചീകരണ സന്ദേശം പ്രചരിപ്പിക്കു എന്ന ലക്ഷ്യത്തോടെ കൊളക്കാട് ടൗണ്‍ ശുചീകരിച്ചു.സ്‌കൂള്‍ മാനേജര്‍ ഫാ പോള്‍ വള്ളോപ്പള്ളില്‍ ഉ്ദഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ജോളി മറ്റത്തില്‍ ,പ്രധാനാധ്യാപിക റെജീന തോമസ്,അധ്യാപകരായ കെ ജി ജിന്‍സി, സിനി പി മാത്യു,രഞ്ചിത്ത് മാര്‍ക്കോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി