നാടന്‍ പാട്ട് ഗ്രൂപ്പ്  വയനാട് ജില്ലക്ക് ഒന്നാം സ്ഥാനം










കല്‍പ്പറ്റ:തിരുവല്ലയില്‍ വെച്ച് നടന്ന സര്‍ക്കാര്‍ ജീവനക്കാരുടെ സംസ്ഥാന കലോത്സവമായ സര്‍ഗോത്സവത്തില്‍ നാടന്‍ പാട്ട് ഗ്രൂപ്പ് ഇനത്തില്‍ വയനാട് ജില്ല ഒന്നാം സ്ഥാനം നേടി.15 ടീമുകളോട് മത്സരിച്ചാണ് ഈ നേട്ടം കൈ വരിച്ചത്.സുധീഷ്, അഭിലാഷ്, ഷീജ.ടി.ടി, വിനു.കെ.കെ, സുബ്‌ന, സ്‌നിജ, പ്രഭാകരന്‍ എന്നിവരാണ് മത്സരത്തില്‍ പങ്കെടുത്തത്.