മഞ്ഞളുംപുറം സെൻറ് ആൻറണീസ് ദേവാലയത്തിൽ പ്രധാന തിരുനാൾ നാളെ
കേളകം : മഞ്ഞളാംപുറം സെന്റ് ആന്റണീസ് തീർത്ഥാടന ദേവാലയത്തിൽ നവംബർ ഒന്നുമുതൽ ആരംഭിച്ച തിരുനാളിന്റെ പ്രധാനപ്പെട്ട തിരുകർമ്മങ്ങൾ നാളെ (9.11.2019 )നടക്കുകയാണ്. കൃതഞ്ജതാദിനമായി ആചരിക്കുന്ന തിരുക്കർമ്മങ്ങൾക്ക് മാണ്‌ഡ്യ രൂപതയുടെ മെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് മുഖ്യകാർമികത്വം വഹിക്കും. റവ.ഫാ. മാർട്ടിൻ തട്ടാപറമ്പിൽ, റവ.ഫാ.ജോസഫ് കുന്നത്ത് എന്നിവർ സഹകാർമ്മികരായിരിക്കും. ആറുമണിക്ക് മഞ്ഞളാം പുറത്തേക്ക് നടക്കുന്ന ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം തിരികെ പള്ളിയിൽ സമാപിക്കും. ക്രിസ്തുവിന്റെ ജീവിതാനുഭവങ്ങളെ ആവിഷ്കരിക്കുന്ന ദൃശ്യങ്ങൾ പ്രദക്ഷിണത്തിന് മാറ്റ് കൂട്ടും. തുടർന്ന് സ്നേഹവിരുന്നും ആകാശ വിസ്മയവും കലാപരിപാടികളും നടക്കും. ഒന്നാം തിയ്യതി റവ. ഫാ.തോമസ് കീഴാരത്തിൽ കൊടിയേറ്റ് കർമ്മത്തോടെ ആരംഭിച്ച തിരുന്നാളാഘോഷം ഞായറാഴ്ച ഉച്ചയോടെ സമാപിക്കും. ഞായറാഴ്ചത്തെ തിരുക്കർമ്മങ്ങൾക്ക് റവ.ഫാ.ആന്റണി തറേക്കടവിൽ മുഖ്യ കാർമ്മികത്വം വഹിക്കും.


0 Comments