ഉപവാസ പ്രതിഷേധ കൂട്ടായ്മ
പേരാവൂര്‍:കെ സി ബി സി മദ്യവിരുദ്ധ സമിതിയുടെയും മുക്തി ശ്രീയുടെയും ആഭിമുഖ്യത്തില്‍ സര്‍ക്കാറിന്റെ തെറ്റായ മദ്യ നയങ്ങള്‍ക്കെതിരെയും കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരെയും ഉത്തര മലബാര്‍ കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുമാണ് ഉപവാസ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.തുണ്ടിയില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ എ കെ സി സി ഗ്ലോബല്‍ സമിതി അംഗം ജോണി വടക്കേകരയുടെ അധ്യക്ഷതയില്‍ കെ സി ബി സി മദ്യവിരുദ്ധ സമിതി ഡയറക്ടര്‍ ഫാ ചാക്കോ കുടിപറമ്പില്‍ ഉദ്ഘാടനം ചെയ്തു.പേരാവൂര്‍ ഫൊറോന വികാരി ഫാ ഡോ തോമസ് കൊച്ചുകരോട്ട് മുഖ്യ പ്രഭാഷണം നടത്തി.തോമസ് വരവുകാലായില്‍ ,ഫാ ജോണ്‍ അന്ത്യാംകുളം ,ഫാ ജോബിന്‍ കൊട്ടാരത്തില്‍ ,ഫാ അനീഷ് കുളത്തറ, ഫാ സെബാസ്റ്റ്യന്‍ അമ്പാട്ട്,ഫാ കുര്യാക്കോസ് ഓരത്തേല്‍ ,ഫാ ജോജോ പന്തമാക്കല്‍,ഫാ ലിബിന്‍ എഴുപാറ,തോമസ് പാറക്കല്‍,ആന്റണി മേല്‍വട്ടം ,റോസിലി കരിക്കാക്കുന്നേല്‍,മേരി പാലയ്ക്കാമറ്റം,ബിനോയി വിളയാനിക്കല്‍,ശ്രീകുമാര്‍ കൂടത്തില്‍,ജോര്‍ജ് പൂന്തോട്ടം തുടങ്ങിയവര്‍ സംസാരിച്ചു
0 Comments